Kangana Ranaut 
India

രാവണ ദഹനം നടത്തുന്ന ആദ്യ വനിത; ദസറ ആഘോഷത്തിൽ രാവണ പ്രതിമയ്ക്ക് കങ്കണ തീ പകരും

50 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ഒരു വനിത രാവണ ദഹനം നടത്തുന്നത്.

MV Desk

ന്യൂഡൽഹി: ചെങ്കോട്ടയിലെ ദസറ ആഘോഷത്തിൽ നടി കങ്കണ റണാവത് രാവണ പ്രതിമയ്ക്ക് തീ പകരും. 50 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ഒരു വനിത രാവണ ദഹനം നടത്തുന്നത്. മൈതാനത്ത് തയാറാക്കിയ കൂറ്റൻ രാവണക്കോലത്തിലേക്ക് പ്രതീകാത്മതകമായി അമ്പെയ്ത് അഗ്നിക്കിരയാക്കുന്ന ചടങ്ങാണിത്.

സെപ്റ്റംബറിൽ പാർലമെന്‍റ് പാസാക്കിയ വനിതാ സംവരണ ബില്ലിനെ പിന്തുണച്ചാണ് ഈ തീരുമാനമെന്ന് ഡൽഹിയിലെ ലവ് കുശ് രാംലീല കമ്മിറ്റി പ്രസിഡന്‍റ് അർജുൻ സിംഗ് പിടിഐയോട് പറഞ്ഞു. ചൊവ്വാഴ്ച നടക്കുന്ന ലവ് കുശ് രാംലീലയെ തീ പകരുന്നതിനെക്കുറിച്ച് കങ്കണ തന്നെയാണ് തന്‍റെ ഔദോഗിക ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്.

"എല്ലാ വർഷവും ചെങ്കോട്ടയിൽ നടന്നുവരുന്ന ലവ് കുശ് രാംലീലയുടെ കഴിഞ്ഞ 50 വർഷത്തെ ചരിത്രത്തിൽ ആദ്യമായി ഒരു വനിത രാവണരൂപം ദഹിപ്പിക്കാൻ പോകുന്നു, ജയ് ശ്രീറാം..." എന്നാണ് വീഡിയോക്കൊപ്പം കങ്കണ എഴുതിയത്. കഴിഞ്ഞ വർഷം നടൻ പ്രഭാസാണ് രാവണ ദഹനം നടത്തിയത്.

കുടുംബ വഴക്കിനിടെ പിറവം കൗൺസിലർക്ക് കുത്തേറ്റു; ഭർത്താവിന്‍റെ അച്ഛൻ പിടിയിൽ

ചപ്പാത്തി മാവ് കുഴയ്ക്കുന്ന യന്ത്രത്തിൽ കൈ കുടുങ്ങി; പരുക്കേറ്റ വീട്ടമ്മ മരിച്ചു

കൊളംബിയയിൽ ശക്തമായ ഭൂചലനം; 20 പേർ മരിച്ചു

എവിടെയൊക്കെ പോയെന്ന് രേഖയില്ല; പിഎസ്‌സി ചെയർമാൻ ചട്ടം ലംഘിച്ചുവെന്ന് ആരോപണം

മൂന്നാമത്തെ കുട്ടിക്ക് ജന്മം നൽകിയാൽ ധനസഹായം; പുതിയ പദ്ധതികളുമായി വിജയ് സർക്കാർ