അനന്ത് നാഗ്

 
India

'മലയാളത്തിന്‍റെ സ്വാതി തിരുനാൾ'; കന്നഡ നടൻ അനന്ത് നാഗിന് ദാദാ സാഹെബ് ഫാൽക്കെ പുരസ്കാരം

ഗുജറാത്തിലെ കെവാഡിയയിൽ സെപ്റ്റംബർ 22ന് നടക്കാനിരിക്കുന്ന പുരസ്കാര വിതരണ ചടങ്ങിൽ നടൻ അവാർഡ് ഏറ്റുവാങ്ങും

Aswin AM

ന‍്യൂഡൽഹി: 2024ലെ ദാദാ സാഹെബ് ഫാൽക്കെ അവാർഡിന് അർഹനായി കന്നഡ നടൻ അനന്ത് നാഗ്. ഇന്ത‍്യൻ സിനിമയ്ക്ക് നൽകിയ സംഭാവനകൾ പരിഗണിച്ചാണ് അദ്ദേഹത്തിന് ദാദാ സാഹെബ് ഫാൽക്കെ അവാർഡ് നൽകിയിരിക്കുന്നത്. വാർത്താ വിതരണ മന്ത്രാലയമാണ് പ്രഖ‍്യാപനം നടത്തിയത്.

ഗുജറാത്തിലെ കെവാഡിയയിൽ സെപ്റ്റംബർ 22ന് നടക്കാനിരിക്കുന്ന പുരസ്കാര വിതരണ ചടങ്ങിൽ നടൻ അവാർഡ് ഏറ്റുവാങ്ങും. 250ഓളം കന്നഡ ചിത്രത്തിൽ അഭിനയിച്ച താരം 5 തവണ കർണാടക സംസ്ഥാന അവാർഡ് നേടിയിട്ടുണ്ട്.

കെജിഎഫ് എന്ന ചിത്രത്തിൽ അനന്ത് നാഗിന്‍റെ രംഗം

കന്നഡയ്ക്കു പുറമെ ലെനിൻ രാജേന്ദ്രന്‍റെ സംവിധാനത്തിൽ 1987ൽ പുറത്തിറങ്ങിയ സ്വാതി തിരുനാൾ എന്ന ചിത്രത്തിലൂടെ മലയാളികൾക്കിടയിലും സുപരിചിതനാണ് താരം. അനന്ത് നാഗാണ് സ്വാതി തിരുനാളിന്‍റെ വേഷം സ്ക്രീനിൽ അവതരിപ്പിച്ചത്. അന്നത്തെ സംസ്ഥാന ചലചിത്ര പുരസ്കാരങ്ങളിൽ സിനിമയ്ക്ക് ചലചിത്ര സ്പെഷ‍്യൽ ജൂറി അവാർഡും ലഭിച്ചിരുന്നു.

കന്നഡയും മലയാളവും കൂടാതെ ഹിന്ദി, മറാഠി, തെലുങ്ക്, തമിഴ്, ഇംഗ്ലീഷ് എന്നീ ഭാഷകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. 2025ൽ ഇന്ത‍്യയിലെ മൂന്നാമത്തെ ഏറ്റവും വലിയ സിവിലിയൻ ബഹുമതിയായ പത്മഭൂഷൺ നൽകി രാജ‍്യം അനന്ത് നാഗിനെ ആദരിച്ചു. കേരളത്തിലുൾപ്പടെ വലിയ ഹിറ്റായ കെജിഎഫ് എന്ന യാഷ് ചിത്രത്തിൽ അനന്ത് നാഗ് പ്രധാന വേഷം കൈകാര‍്യം ചെയ്തിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ളവർ ഇതിനോടകം തന്നെ അനന്ത് നാഗിന് അഭിനന്ദനവുമായി രംഗത്തെത്തിയിട്ടുണ്ട്.

മുഖ്യമന്ത്രിക്കെതിരേ രണ്ടാം വിവാഹ ആരോപണം: ആന്‍റോ അഗസ്റ്റിനെ ഒന്നാം പ്രതിയാക്കി കേസെടുത്തു, ഗൂഢാലോചന നടന്നെന്ന് എഫ്ഐആർ

ആദിവാസി സ്കൂളുകളെ സർക്കാരുകൾ അവഗണിക്കുന്നു; പുതിയ ക‍്യാംപെയിനുമായി സിജെപി

യുപിഐ പേയ്മെന്‍റിന് ഫീസ്: സർക്കാർ തീരുമാനം മാറില്ല

പിഎഫ് ശമ്പള പരിധി 25,000 രൂപയായി ഉയർത്തി

അഗാർക്കറുടെ കരാർ അവസാന ഘട്ടത്തിൽ; പുതിയ ചീഫ് സെലക്റ്ററായി ലക്ഷ്മൺ വരുമോ?