ചില്ലറയില്ലെങ്കിൽ ഇറങ്ങിക്കോ..!; ഗതാഗത മന്ത്രിയെ ബസിൽ നിന്ന് ഇറക്കിവിട്ട് കണ്ടക്റ്റർ

 
India

ചില്ലറയില്ലെങ്കിൽ ഇറങ്ങിക്കോ..! ഗതാഗത മന്ത്രിയെ ബസിൽ നിന്ന് ഇറക്കിവിട്ട് കണ്ടക്റ്റർ | Video

രണ്ട് ടിക്കറ്റ് ആവശ്യപ്പെട്ട് മന്ത്രി 100 രൂപ നൽകിയതാണ് കണ്ടക്റ്ററെ ചൊടിപ്പിച്ചത്

Namitha Mohanan

ബംഗളൂരു: കർണാടക ഗതാഗത മന്ത്രിയെ ബസിൽ നിന്ന് ഇറക്കിവിട്ട് കണ്ടക്റ്റർ. ബിഎംടിസി ബസിൽ രഹസ്യ പരിശോധനയ്ക്കെത്തിയ മന്ത്രി ബൈരാതി സുരേഷിനോടാണ് കണ്ടക്റ്റർ ബസിൽ നിന്ന് ഇറങ്ങിപ്പോവാൻ ആവശ്യപ്പെട്ടത്. ടിക്കറ്റ് എടുത്തപ്പോൾ ചില്ലറയില്ലെന്ന് പറഞ്ഞതോടെയായിരുന്നു കണ്ടക്റ്ററുടെ പ്രതികരണം. മാസ്ക് ധരിച്ചതിനാൽ മന്ത്രിയെ കണ്ടക്റ്റർ തിരിച്ചറിഞ്ഞില്ല.

ശനിയാഴ്ച രാത്രി നഗരത്തിലൂടെ സർവീസ് നടത്തുന്ന ബസുകളിൽ രഹസ്യമായി പരിശോധനയ്ക്കായി എത്തിയതായിരുന്നു മന്ത്രി ബൈരാതി സുരേഷ്. ഹെബ്ബാളിൽനിന്ന് നാഗഷെട്ടിഹള്ളിയിലേക്കുള്ള ബിഎംടിസി ബസിൽ കയറിയതിനിടെ ആണ് മന്ത്രിയോട് കണ്ടക്റ്റർ ഇറങ്ങിപ്പോകാൻ ആവശ്യപ്പെട്ടത്.

രണ്ട് ടിക്കറ്റ് ആവശ്യപ്പെട്ട് മന്ത്രി 100 രൂപ നൽകിയതാണ് കണ്ടക്റ്ററെ ചൊടിപ്പിച്ചത്. മന്ത്രിയെ തിരിച്ചറിയാതെ പോയ കണ്ടക്റ്റർ ചില്ലറ നൽകാൻ ആവശ്യപ്പെട്ടെങ്കിലും മന്ത്രി തന്‍റെ കൈയിൽ ഇല്ലെന്ന് പറഞ്ഞതോടെ ചില്ലറ നൽകാൻ കഴിയില്ലെങ്കിൽ ബസിൽനിന്ന് ഇറങ്ങണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇതോടെ മന്ത്രി മറുപടി നൽകാതെ ബസിൽനിന്ന് ഇറങ്ങി.

നാഗഷെട്ടിഹള്ളിയിൽ നിന്ന് അൽപദൂരം മന്ത്രി ഓട്ടോറിക്ഷയിലും യാത്ര ചെയ്തു. മീറ്ററിൽ 30 രൂപയാണ് കാണിച്ചതെങ്കിലും ഓട്ടോ ഡ്രൈവർ 36 രൂപ ആവശ്യപ്പെട്ടു. ഇത് ചോദിച്ചതോടെ മീറ്റർ ഉടൻ നന്നാക്കാമെന്ന് ഡ്രൈവർ മറുപടി നൽകി. തുടർന്ന് 40 രൂപ നൽകി മന്ത്രി മടങ്ങി.

പുതിയ കെപിസിസി പ്രസിഡന്‍റിനെ ഉടൻ അറിയാം; ചര്‍ച്ച തുടങ്ങാന്‍ ദീപാദാസ് മുന്‍ഷിക്ക് നിര്‍ദേശം

സംസ്ഥാനങ്ങളിലെ സാഹചര‍്യം വിലയിരുത്താൻ സാധിക്കുന്നില്ല; സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തിൽ നേതൃത്വത്തിന് വിമർശനം

എക്‌സ്ട്രാ ടൈമിൽ കളിമാറി; സ്വിസ് കോട്ട പൊളിച്ച് അർജന്‍റീന, ഇനി 'സെമി ക്ലാസിക്'

പുനെയിൽ‌ കെട്ടിടം തകർന്നു വീണുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം എട്ടായി; ഒരാൾക്കായി തെരച്ചിൽ തുടരുന്നു

ക‍്യാനഡയിൽ വെടിവയ്പ്പ്: 2 പേർ കൊല്ലപ്പെട്ടു, 3 പേർക്ക് പരുക്ക്