ഡി.കെ. ശിവകുമാർ കർണാടക മുഖ്യമന്ത്രിയായി ജൂൺ 3 ന് സത്യപ്രതിജ്ഞ ചെയ്യും

 
India

ഡി.കെ. ശിവകുമാറിനെ നിയമസഭാ കക്ഷ‍ി നേതാവായി തെരഞ്ഞെടുത്തു; മുഖ്യമന്ത്രിയായി ജൂൺ 3 ന് സത്യപ്രതിജ്ഞ ചെയ്യും

മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് ഡികെയുടെ പേര് നിർദേശിച്ചത്

Namitha Mohanan

ബംഗളൂരു: കോൺഗ്രസ് നേതാവ് ഡി.കെ. ശിവകുമാറിനെ നിയമസഭാ കക്ഷ‍ി നേതാവായി തെരഞ്ഞെടുത്തു. വിധാൻ സൗദയിൽ നടന്ന യോഗത്തിലാണ് കോൺഗ്രസ് നേതൃത്വത്തിന്‍റെ തീരുമാനം. യോഗത്തിൽ എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, രൺവീർ‌ സിങ് സുർജേവാല എന്നിവർ പങ്കെടുത്തു.

മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് ഡികെയുടെ പേര് നിർദേശിച്ചത്. മന്ത്രി ജി. പരമേശ്വരയ്യ ഇത് പിന്താങ്ങി. പിന്നാലെ ഏകകണ്ഠമായി ഡി.കെ. ശിവകുമാറിനെ തെരഞ്ഞെടുക്കുകയായിരുന്നു. ഉടൻ തന്നെ ഹൈക്കമാൻഡിനെ വിവരമറിയിക്കും. ഹൈക്കമാൻഡായിരിക്കും മുഖ്യമന്ത്രിയെ ഔദ്യോഗികമായി പ്രഖ്യാപിക്കുക.

ജൂൺ 3 ന് ഡി.കെ. ശിവകുമാർ കർണാടക മുഖ്യമന്ത്രിയായി സത്യപ്രതിഞ്ജ ചെയ്യും. കോൺഗ്രസ് നേതാവായ ജി.സി. ചന്ദ്രശേഖറാണ് ഇക്കാര്യം സ്ഥിരീകരിച്ചു. ഡികെയ്ക്കൊപ്പം മറ്റുചില മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് വിവരം. കഴിഞ്ഞ വ്യാഴാഴ്ചയാണ് സിദ്ധരാമയ്യ മുഖ്യമന്ത്രി സ്ഥാനം രാജിവച്ച് മന്ത്രിസഭ പിരിച്ചുവിട്ടത്. പഴയ മന്ത്രിമാരും പുതിയ മന്ത്രിമാരും ചേർന്നതാവും പുതിയ മന്ത്രിസഭയെന്നാണ് വിവരം. ഒന്നിലധികം ഉപമുഖ്യമന്ത്രിമാരുണ്ടെന്ന തരത്തിലുള്ള വിവരങ്ങളും പുറത്തു വരുന്നുണ്ട്.

കത്തിജ്വലിച്ച് അഭിഷേക്, കത്തിയെരിഞ്ഞ് അഫ്ഗാനിസ്ഥാൻ

മുഖ‍്യമന്ത്രിയെ പുകഴ്‌ത്തി, പിണറായി വിജയനെ വിമർശിച്ചു; സി. ദിവാകരന് പാർ‌ട്ടിയുടെ കാരണം കാണിക്കൽ‌ നോട്ടീസ്

തൊണ്ടിമുതലായ 7 ചാക്ക് പുകയില ഉത്പ്പന്നങ്ങൾ മോഷ്ഠിച്ച സംഭവം; എസ്ഐ ഉൾപ്പടെ 21 ഉദ‍്യോഗസ്ഥർക്കെതിരേ നടപടി

അനധികൃതമായി മദ‍്യം കൈവശം വച്ചെന്ന കേസ്: ആന്‍റോ അഗസ്റ്റിൻ റിമാൻഡിൽ

മുട്ടിൽ മരം മുറി കേസ്: ചോറ്റാനിക്കര കോടതിയിലെ വിചാരണ തടയണം, അഗസ്റ്റിൻ സഹോദരങ്ങൾ സുപ്രീം കോടതിയിൽ