കനത്ത സുരക്ഷയിൽ തിരുപ്പരങ്കുണ്ട്രത്ത് കാർത്തിക ദീപം തെളിച്ചു|Video

 
India

കനത്ത സുരക്ഷയിൽ തിരുപ്പരങ്കുണ്ട്രത്ത് കാർത്തിക ദീപം തെളിച്ചു|Video

സിആർപിഎഫ് , പൊലീസ് കാവലിലാണ് വിളക്ക് തെളിച്ചത്.

നീതു ചന്ദ്രൻ

ചെന്നൈ: തമിഴ്നാട് തിരുപ്പരംങ്കുണ്ഡ്രത്തെ ദീപത്തൂണിൽ കാർത്തിക ദീപം തെളിച്ചു. സുപ്രീം കോടതി ഉത്തരവിനെത്തുടർന്ന് കനത്ത സുരക്ഷയിലാണ് ദീപം തെളിച്ചത്. സുപ്രീം കോടതി നിയോഗിച്ച റിസീവർമാരും ഹൈക്കോടതി മുൻജഡ്ജിമാരായ ജസ്റ്റിസ് എസ്. വൈദ്യനാഥൻ, ജസ്റ്റിസ് വി. പാർഥിപൻ എന്നിവരുടെ മേൽനോട്ടത്തിലായിരുന്നു ദീപം കൊളുത്തിയത്. ഒരു മണിക്കൂറോളം ദീപം അണയാതെ സൂക്ഷിക്കും. ദീപത്തൂണിനരികിലേക്ക് 50 പേർക്കാണ് പ്രവേശനം അനുവദിച്ചിരുന്നത്. സിആർപിഎഫ് , പൊലീസ് കാവലിലാണ് വിളക്ക് തെളിച്ചത്.

കുന്നിനു മുകളിലുള്ള ദർഗയിൽ നിന്ന് 50 മീറ്റർ അകലെ ദീപത്തൂണിൽ വിളക്കു തെളിക്കാനുള്ള അവകാശത്തിനായി ഹൈന്ദവ സംഘടനകൾ ദീർഘകാലമായി പരിശ്രമിച്ചു വരുകയായിരുന്നു. ഈ വർഷം തൃക്കാർത്തിക ആഘോഷം നടന്ന 24ന് ഒരു തവണത്തേക്ക് ദീപത്തൂണിൽ ദീപം തെളിക്കാൻ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.

എന്നാൽ സുരക്ഷാ കാരണങ്ങൾ മുൻനിർത്തി തമിഴ്നാട് സർക്കാർ ദീപത്തൂണിൽ വിളക്കുകൊളുത്താൻ അനുവദിച്ചില്ല. ഇതു കോടതിയലക്ഷ്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി ശനിയാഴ്ച വിളക്കു കൊളുത്താൻ ഉത്തരവിട്ടത്.