വഖഫ് നിയമം; അടിയന്തര സ്റ്റേ ആവശ്യപ്പെട്ട് സമസ്ത വീണ്ടും സുപ്രീം കോടതിയിൽ

 

file image

India

വഖഫ് ബോർഡിന്‍റെ പ്രവർത്തനങ്ങൾക്ക് താത്കാലിക നിയന്ത്രണം ഏർപ്പെടുത്തിയതിനെതിരേ സുപ്രീം കോടതിയിൽ ഹർജി

വഖഫ് ബോർഡ് അംഗം ഉമർ ഫൈസിയാണ് ഹർജി നൽകിയത്

Aswin AM

ന‍്യൂഡൽഹി: കേരള വഖഫ് ബോർഡ് സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചു. വഖഫ് ബോർഡിന്‍റെ പ്രവർത്തനത്തിന് ഹൈക്കോടതി ഏർപ്പെടുത്തിയ താത്കാലിക നിയന്ത്രണത്തിനെതിരേയാണ് ഹർജി നൽ‌കിയിരിക്കുന്നത്. നയപരമായ തീരുമാനങ്ങളും അധികാരവും എടുക്കാനുള്ള പൂർണമായിട്ടുള്ള അധികാരം നൽകണമെന്നാണ് ഹർജിയിലെ പ്രധാന ആവശ‍്യം. വഖഫ് ബോർഡ് അംഗം ഉമർ ഫൈസിയാണ് ഹർജി നൽകിയത്.

ഹൈക്കോടതി വിധി അടിയന്തരമായി സ്റ്റേ ച്ചെയ്യണമെന്നും ബോർഡിന്‍റെ പ്രവർത്തനങ്ങൾ പൂർവസ്ഥിതിയിലേക്ക് പുനസ്ഥാപിക്കണമെന്നും ഹർജിയിൽ ഉന്നയിക്കുന്നു. ബോർഡിൽ മുസ്‌ലിം അല്ലാത്ത രണ്ട് അംഗങ്ങളെ ഉൾപ്പെടുത്തിയത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതി ബോർഡിന്‍റെ പ്രവർത്തനം താത്കാലികമായി നിർത്തിവച്ചത്.

ബിജെപി നേതാവ് ഷോൺ ജോർജിന്‍റെ പൊതുതാത്പര‍്യ ഹർജിയിലായിരുന്നു ഹൈക്കോടതിയുടെ നടപടി. ഇനി കേരളത്തിലെ വഖഫ് ബോർഡിന്‍റെ പ്രവർത്തനങ്ങൾ പ്രത‍്യേക ജോയിന്‍റ് സെക്രട്ടറിയുടെ മേൽനോട്ടത്തിലായിരിക്കും നടക്കുകയെന്നാണ് ഡൽഹി ഹൈക്കോടതി വ‍്യക്തമാക്കിയിട്ടുള്ളത്.

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം': എസ്ഐടി റിപ്പോർട്ട് ഡിജിപി പരിശോധിക്കുന്നു

ദുബായ് സ്ഫോടന വാർത്ത വ്യാജം; തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചാൽ നടപടി

നവിമുംബൈ വിമാനത്താവളത്തില്‍ നിന്ന് രാജ്യാന്തര സര്‍വീസുകള്‍ ആരംഭിച്ചു

"വന്ന വഴികളും കൈപിടിച്ച മനുഷ്യരും വെറും ചവിട്ടുപടികൾ മാത്രം, ദർബാറുകളിൽ പടയാളികൾക്ക് പ്രവേശനമുണ്ടാകില്ല എന്നതാണ് രാജശാസനം"

36 ലക്ഷത്തിന്‍റെ കടം, വാണിയംകുളത്തുനിന്ന് കാണാതായ മൂന്നംഗകുടുംബത്തെ കണ്ടെത്തി