കോൽക്കത്തയിൽ എസി പൊട്ടിത്തെറിച്ച് ഹോട്ടലിന് തീപിടിച്ചു; 9 മരണം, നിരവധി പേർക്ക് പരുക്ക്
കോൽക്കത്ത: കോൽക്കത്തയിൽ ഹോട്ടലിന് തീപിടിച്ച് കുട്ടി ഉൾപ്പെടെ 9 മരണം. പുലർച്ചെ 2 മണിക്കാണ് തീപിടിത്തമുണ്ടായത്. 6 പേർക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. 28 പേരെ സുരക്ഷിതരായി രക്ഷപ്പെടുത്തി. എസി പൊട്ടിത്തെറിച്ചതാണ് അപകട കാരണമെന്നാണ് നിഗമനം.
കോൽക്കത്ത നഗരത്തിലെ തിരക്കേറിയ ഫ്രീ സ്കൂൾ സ്ട്രീറ്റിലെ ഹോട്ടലിലാണ് അപകടം. പുലർച്ചെയായിരുന്നു അപകടം. അപകടത്തിൽ മരിച്ചതിലധികവും ബംഗ്ലാദേശ് പൗരന്മാരാണെന്നാണ് വിവരം. നിലവിൽ തീ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്.