കുൽഗാമിൽ സിആർപിഎഫ് ക്യാംപിനു നേരേ ഭീകരാക്രമണം; 2 സൈനികർക്ക് പരുക്ക്
file image
ശ്രീനഗർ: ജമ്മു കശ്മീരിലെ കുൽഗാമിൽ സിആർപിഎഫ് ക്യാംപിൽ ഭീകരാക്രമണം. 2 ജവാന്മാർക്ക് പരക്കേറ്റു. മിർ ബസാറിന് സമീപം അഖറാനിലെ സിർപിഎഫ് ക്യാംപിനു നേരെയാണ് ആക്രമണമുണ്ടായത്.
ബൈക്കിലെത്തിയവരാണ് ആക്രമണത്തിന് പിന്നിലെന്നാണ് വിവരം. ഉച്ചയ്ക്ക് 2.15 ഓടെ ബൈക്കിലെത്തിയ സംഘം സൈനികർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ഭീകരർക്കായി തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.