പ്രതീകാത്മക ചിത്രം

 
India

ലഡാക്ക് മാരത്തൺ‌; സമ്മാനത്തുക ഒരു കോടി

2026ലെ ലഡാക്ക് മാരത്തൺ സെപ്റ്റംബർ 10 മുതൽ 13 വരെയാണ് നടക്കുക

Sarath Nath MS

ലേ: ഇത്തവണത്തെ ലഡാക്ക് മാരത്തണിന്‍റെ സമ്മാനത്തുക ഉയർത്തി. ഒരു കോടി രൂപയാണ് സമ്മാനത്തുകയെന്ന് സംഘാടകർ അറിയിച്ചു.

2026ലെ ലഡാക്ക് മാരത്തൺ സെപ്റ്റംബർ 10 മുതൽ 13 വരെയാണ് നടക്കുക. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽനിന്നായി 10,000ത്തിലധികം പേർ പരിപാടിയിൽ പങ്കെടുമെന്നാണ് പ്രതീക്ഷ. ഇന്ത്യയിലെ 28 സംസ്ഥാനങ്ങളിൽനിന്നും ആറ് കേന്ദ്രഭരണ പ്രദേശങ്ങളിൽനിന്നുമുള്ള ഓട്ടക്കാർ ഇത്തവണ പങ്കെടുക്കും. ആറ് ഭൂഖണ്ഡങ്ങളെ പ്രതിനിധീകരിച്ച് രാജ്യാന്തര താരങ്ങളും മത്സരത്തിൽ പങ്കെടുക്കുമെന്ന് സംഘാടകർ പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു.

"സമ്മാനത്തുക ഒരു കോടിയായി ഉയർത്താനുള്ള ലെഫ്റ്റനന്‍റ് ഗവർണറുടെ തീരുമാനം ആഗോളതലത്തിൽ പരിപാടിയുടെ പ്രാധാന്യം ശക്തിപ്പെടുത്തുന്നതിനും കായിക വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനും കായികതാരങ്ങൾക്ക് കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിനുമുള്ള ഞങ്ങളുടെ പ്രതിബദ്ധതയാണ് വ്യക്തമാക്കുന്നത്"- ലഡാക്ക് ടൂറിസം ആൻഡ് കൾച്ചർ അഡ്മിനിസ്ട്രേറ്റീവ് സെക്രട്ടറി സഞ്ജിത് റോഡ്രിഗസ് പറഞ്ഞു.

ഫുൾ മാരത്തണിനും ഹാഫ് മാരത്തണിനും പുറമെ 11.2 കിലോമീറ്റർ ഓട്ടവും അഞ്ച് കിലോമീറ്റർ റൺ ഫോർ ഫൺ’ മത്സരവും പരിപാടിയുടെ ഭാഗമാണ്. ലോകത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ അൾട്രാ-ഡിസ്റ്റൻസ് മത്സരങ്ങളിലൊന്നായ 72 കിലോമീറ്റർ ഖർദുങ് ലാ ചലഞ്ചും 122 കിലോമീറ്റർ സിൽക്ക് റൂട്ട് അൾട്രായും ഇതോടൊപ്പം നടക്കും.

മാസപ്പടി കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ വിജിലൻസിന് ബാധ‍്യതയില്ലേ ? ചോദ‍്യവുമായി ഹൈക്കോടതി

ഇടത് സർക്കാർ നീക്കിയ പ്രേംകുമാർ കെഎസ്എഫ്ഡിസി ചെയർമാൻ, സാഹിത‍്യ അക്കാഡമി തലപ്പത്ത് കൽപ്പറ്റ നാരായണൻ, ജി. വേണുഗോപാലിനും സ്ഥാനം

കബഡിയിൽ മൂന്നാമതും സ്വർണം; വന്ദേമാതരം പാടി, ത്രിവർണ പതാക പാറിച്ച് വനിതാ ടീം|Video

നിയമന ക്രമക്കേട് കേസ്; ഇഡി ചോദ്യം ചെയ്യലിന് ഹാജരായി ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത്

ഡൽഹിയിലും സാന്നിധ്യം വ്യാപിപ്പിക്കാൻ ജനസുരാജ്; ഞായറാഴ്ച പ്രശാന്ത് കിഷോറിന് സ്വീകരണം