ഡൽഹി പൊലീസ്

 
India

പ്രതിപക്ഷ പ്രതിഷേധം തുടങ്ങുന്നതിന് മുൻപ് ജന്തർ മന്തറിൽ വലിയ ആൾക്കൂട്ടം! പ്രചരിക്കുന്ന വിഡിയോ പഴയതാണെന്ന് ഡൽഹി പൊലീസ്

ജൂലൈ 20ന് ചിത്രീകരിച്ച വിഡിയോയാണിതെന്നാണ് ഡൽഹി പൊലീസ് വ‍്യക്തമാക്കുന്നത്

Aswin AM

ന‍്യൂഡൽഹി: രാജ‍്യതലസ്ഥാനത്തെ ജന്തർ മന്തറിൽ എസ്ഐആറിലെ ക്രമക്കേടുകൾ ഉന്നയിച്ചും മുഖ‍്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ജ്ഞാനേഷ് കുമാറിന്‍റെ രാജി ആവശ‍്യപ്പെട്ടും കോക്രോച്ച് ജനതാ പാർട്ടിയും മറ്റു പ്രതിപക്ഷ പാർട്ടികളും പ്രതിഷേധം നടത്തുന്നതിനു മുൻപ് തന്നെ വലിയൊരു ആൾക്കൂട്ടം തടിച്ചുകൂടിയെന്ന തരത്തിൽ സമൂഹമാധ‍്യമത്തിൽ പ്രചരിക്കുന്ന വിഡിയോ പഴയതാണെന്ന് ഡൽഹി പൊലീസ്.

ജൂലൈ 20ന് ചിത്രീകരിച്ച വിഡിയോയാണിതെന്നാണ് ഡൽഹി പൊലീസ് വ‍്യക്തമാക്കുന്നത്. രാവിലെ ഏഴ് മണിയായി. ആഘോഷം തുടങ്ങിയിട്ടെയുള്ളൂ എന്ന അടിക്കുറിപ്പോടെ ഒരാൾ എക്സിൽ കുറിപ്പെഴുതിയിരുന്നു. ഇതിന് മറുപടി നൽകുകയായിരുന്നു ഡൽഹി പൊലീസ്.

ആൾക്കൂട്ടത്തിന്‍റെ വലുപ്പത്തെ പറ്റി വ‍്യാജ പ്രചാരണങ്ങൾ സൃഷ്ടിക്കാൻ ജൂലൈ 20ലെ പ്രകടനത്തിലെ ദൃശ‍്യങ്ങൾ ഉപയോഗിക്കുന്നുവെന്നും സോഷ‍്യൽ മീഡിയയിൽ കൂടുതൽ പ്രതികരണങ്ങൾ ലഭിക്കാൻ തെറ്റായ പ്രചരിപ്പിക്കരുതെന്നുമായിരുന്നു പൊലീസിന്‍റെ മറുപടി. സ്ഥിരീകരിക്കപ്പെട്ട വിവരങ്ങളെ ആശ്രയിക്കണമെന്നും പൊലീസ് മുന്നറിയിപ്പ് നൽകി.