ഡൽഹിയിൽ ലഷ്കർ ഭീകരൻ പിടിയിൽ

 
India

ഡൽഹിയിൽ ലഷ്കർ ഭീകരൻ പിടിയിൽ

ഡൽഹിയിലെ ജന്പത് മെട്രൊ സ്റ്റേഷനിൽ പാക്കിസ്ഥാൻ അനുകൂല പോസ്റ്റർ പതിപ്പിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് പ്രതി പിടിയിലായിരിക്കുന്നത്

Aswin AM

ന‍്യൂഡൽഹി: ലഷ്കർ ഇ തൊയ്ബ ഭീകരനെ ഡൽ‌ഹി പൊലീസ് അറസ്റ്റ് ചെയ്തു. ഷബീർ അഹമ്മദ് ലോൺ എന്നയാളാണ് അറസ്റ്റിലായിരിക്കുന്നത്. ഡൽഹിയിലെ ജന്പത് മെട്രൊ സ്റ്റേഷനിൽ പാക്കിസ്ഥാൻ അനുകൂല പോസ്റ്റർ പതിപ്പിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് ഒരു മാസത്തിന് ശേഷം പ്രതിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

പിന്നീട് ഡൽഹിയിൽ വിവിധ സ്ഥലങ്ങളിൽ സമാന പോസ്റ്ററുകൾ കണ്ടെത്തിയിരുന്നു. ഭീകരൻ ബുർഹാൻ വാനിയെ പുകഴ്ത്തിയും ഇന്ത‍്യാ വിരുദ്ധ മുദ്രാവാക‍്യങ്ങളുമാണ് പോസ്റ്ററിലുണ്ടായിരുന്നതെന്ന് പൊലീസ് വ‍്യക്തമാക്കി.

കേസ് ഡൽഹി പൊലീസ് സ്പെഷ‍്യൽ സെല്ലിന് കൈമാറി. ബംഗ്ലാദേശി പൗരന്മാരെ ഉപയോഗിച്ച് ഇന്ത‍്യയിൽ ഭീകരാക്രമണം നടത്താനായിരുന്നു ഷബീർ അഹമ്മദിന്‍റെ പദ്ധതിയെന്ന് കമ്മിഷണർ പ്രമോദ് സിങ് കുശ്‌വ പറഞ്ഞു.

കാർഗോ സേവനം തുടങ്ങാൻ കെഎസ്ആർടിസി

ആശുപത്രികൾക്കുവേണ്ടി ഗൂഗിൾ സെർച്ച് ചെയ്യുന്നവരെ ലക്ഷ്യമിട്ട് പുതിയ തട്ടിപ്പ്

ഹെലികോപ്റ്റർ കരാർ: ഇനി പറക്കുന്ന സമയത്തിനു മാത്രം പണം

പരിവാഹൻ പണിമുടക്കി; വാഹനങ്ങൾ ചെക്ക്പോസ്റ്റിൽ കുടുങ്ങി

ഗ്ലോബൽ നായർ ഉച്ചകോടി സമാപിച്ചു; മന്നത്ത് പദ്മനാഭന്‍റെ പ്രതിമ സ്ഥാപിക്കുമെന്ന് ഡൽഹി മുഖ്യമന്ത്രി