പ്രധാനമന്ത്രി നരേന്ദ്ര മോദി 

file image

India

പ്രധാനമന്ത്രിയുടെ ജന്മദിനത്തിൽ എല്ലാ വീടുകളിലും ദീപം തെളിയിക്കണം; ആഹ്വാനവുമായി ബിജെപി

എല്ലാവരും ദീപം തെളിയിച്ച് മോദിയുടെ ദീർഘായുസിനും ആരോഗ്യത്തിനും വേണ്ടി പ്രാർഥിക്കണമെന്നാണ് ആഹ്വാനം

Namitha Mohanan

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തിൽ വീടുകളിൽ ദീപം തെളിയിക്കണമെന്ന ആഹ്വാനവുമായി ബിജെപി. ഈ മാസം 17 ന് വൈകിട്ട് 6 മണിക്കും 7 മണിക്കുമിടിയിൽ വീടുകളിൽ അനുഗ്രഹ ദീപം തെളിയിക്കണമെന്നാണ് ദേശീയ അധ്യക്ഷൻ നിതിൻ നബിൻ ആവശ്യപ്പെട്ടത്.

എല്ലാവരും ദീപം തെളിയിച്ച് മോദിയുടെ ദീർഘായുസിനും ആരോഗ്യത്തിനും വേണ്ടി പ്രാർഥിക്കണമെന്നാണ് ആഹ്വാനം. മോദിയുടെ 25 വർഷത്തെ പൊതുജീവിതം മുൻനിർത്തി സെപ്റ്റംബർ 17 മുതൽ ഒക്റ്റോബർ 17 വരെ ഒരു മാസം നീണ്ടുനിൽക്കുന്ന 'സേവാ സങ്കൽപ് അഭിയാൻ' ബിജെപി ആചരിക്കുന്നുണ്ട്.

സെപ്റ്റംബർ 17 ന് പ്രധാനമന്ത്രി മോദിയുടെ ജന്മദിനം സേവാ ദിനമായി ആചരിക്കും. ഇതിന്‍റെ ഭാഗമായി രാജ്യമൊട്ടാകെ രക്തദാന ക്യാംപെയിനുകളും ശുചീകരണ പ്രവർത്തനങ്ങളും സംഘടിക്കും.

കൊടും ഭീകരൻ മസൂദ് അസറിന്‍റെ തലയ്ക്ക് വിലക്കൂട്ടി പാക്കിസ്ഥാൻ; കണ്ണിൽ പൊടിയിടാൻ ശ്രമിക്കുന്നുവെന്ന് ഇന്ത്യ

വിവാഹ വാഗ്ദാനം നൽകി മാസങ്ങളോളം ലൈംഗിക ബന്ധത്തിലേർപ്പെട്ടു; ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ സഹോദരനെതിരേ പരാതി

രാജസ്ഥാൻ തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിക്ക് കിട്ടിയത് ഒരു വോട്ട്

സുശാന്തിന്‍റെ മുൻ മാനേജർ ദിഷ സാലിയന്‍റെ മരണത്തിൽ കേസെടുത്ത് സിബിഐ; പ്രതിപട്ടികയിൽ മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയുടെ മകൻ ആദിത്യ താക്കറെയും

തമിഴ്നാട് മന്ത്രിയുടെ നാട്ടിൽ‌ സ്വാതന്ത്ര്യത്തിനുശേഷം ആദ്യമായി ബസ് സർവീസ്; ആഘോഷമാക്കി ഗ്രാമവാസികൾ