മദ്യത്തിന് വില കൂട്ടി തമിഴ്നാട് മുഖ്യമന്ത്രി വിജയ്; നവംബർ 1 മുതൽ പ്രാബല്യത്തിൽ
ചെന്നൈ: മദ്യത്തിന് വില കൂട്ടി തമിഴ്നാട് സർക്കാർ. പരിസ്ഥിതി സെസ്സ് എന്ന നിലയിൽ 10 രൂപയാണ് അധികമായി നൽകേണ്ടി വരുക. തമിഴ്നാട് സ്റ്റേറ്റ് മാർക്കറ്റിങ് കോർപ്പറേഷൻ (തസ്മാക്) ഇതു സംബന്ധിച്ച വിജ്യാപനം പുറപ്പെടുവിച്ചു. നവംബർ 1 മുതൽ വില വർധന നിലവിൽ വരും. ഇന്ത്യൻ നിർമിത വിദേശമദ്യം, ബിയർ വൈൻ എന്നിവയെല്ലാം ഔട്ട്ലെറ്റുകളിൽ നിന്ന് വാങ്ങുമ്പോൾ അധിക സെസ് നൽകേണ്ടതായി വരും. പ്രാദേശിക ഉത്പാദകർ ഉൾപ്പെടെയുള്ളവർ ഇതു പ്രകാരമുള്ള വില കുപ്പികളിൽ ഉറപ്പാക്കണമെന്നും തസ്മാക് വ്യക്തമാക്കിയിട്ടുണ്ട്.
സംസ്ഥാനത്തെ പരിസ്ഥിതി, സാമൂഹ്യ ക്ഷേമത്തിനു വേണ്ടിയായിരിക്കും ഈ തുക ചെലവഴിക്കുക. മദ്യകുപ്പികളുടെ ലേബലിൽ സെസ് ഉൾപ്പെടെയുള്ള ക്യുആർകോഡുകൾ ഉൾപ്പെടുത്താനാണ് നിർദേശം.
അതല്ലാതെ അനധികൃതമായി പണം വാങ്ങുന്നതിൽ നിന്നും മറ്റ് അക്കൗണ്ടുകളിലേക്ക് പണം സ്വീകരിക്കുന്നതിൽ നിന്നും ജീവനക്കാരെ വിലക്കിയിട്ടുമുണ്ട്. ഒഴിഞ്ഞ കുപ്പികൾ നൽകിയാൽ 10 രൂപ ലഭിക്കുന്ന സംവിധാനം ഇപ്പോഴും പ്രാബല്യത്തിൽ ഉണ്ടെന്നും തസ്മാക് വ്യക്തമാക്കി.