ജന്തർ മന്തറിലെ സിജെപി സമരം; ഡൽഹിയിൽ ഇനി രണ്ട് ദിവസം ഡ്രൈ ഡേ, മദ‍്യശാലകൾ തുറക്കില്ല

 
India

ജന്തർ മന്തറിലെ സിജെപി സമരം; ഡൽഹിയിൽ ഇനി രണ്ട് ദിവസം ഡ്രൈ ഡേ, മദ‍്യശാലകൾ തുറക്കില്ല

ക്രമസമാധാനം നിലനിർത്തുന്നതിനുള്ള മുൻകരുതൽ‌ നടപടിയെന്ന നിലയ്ക്കാണ് മദ‍്യവിൽപ്പനശാലകൾ അടച്ചിടുന്നതെന്ന് ഡൽഹി സർക്കാർ അറിയിച്ചു

Aswin AM

ന‍്യൂഡൽഹി: എസ്ഐആറിലെ ക്രമക്കേടുകളും മുഖ‍്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ജ്ഞാനേഷ് കുമാറിന്‍റെ രാജിയും ആവശ‍്യപ്പെട്ട് കോക്റോച്ച് ജനതാ പാർട്ടി (സിജെപി) പ്രതിഷേധം സംഘടിപ്പിക്കാൻ നിശ്ചയിച്ചിരിക്കുന്നതിനാൽ ഒക്റ്റോബർ 9, 10 തീയതികളിൽ ഡൽഹിയിൽ മദ‍്യവിൽപ്പനശാലകൾ തുറക്കില്ല.

ക്രമസമാധാനം നിലനിർത്തുന്നതിനുള്ള മുൻകരുതൽ‌ നടപടിയെന്ന നിലയ്ക്കാണ് മദ‍്യവിൽപ്പനശാലകൾ അടച്ചിടുന്നതെന്ന് ഡൽഹി സർക്കാർ അറിയിച്ചു. എല്ലാ മദ‍്യവിൽപ്പനശാലകളും അടച്ചിടാൻ ഡൽഹി എക്സൈസ് വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു.

അതേസമയം,സിജെപിയുടെ പ്രതിഷേധം കണക്കിലെടുത്ത് ഡൽഹിയിൽ സുരക്ഷ കർശനമാക്കിയിട്ടുണ്ട്. നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിൽ സിസിടിവി ക‍്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. നടൻ പ്രകാശ് രാജ്, ആക്റ്റിവിസ്റ്റ് ധ്രുവ് റാഠി, ഐസ ദേശീയ പ്രസിഡന്‍റ് നേഹ ബോറ അടക്കമുള്ള പ്രമുഖർ സിജെപിയുടെ സമരത്തിൽ പങ്കെടുക്കും.