മഹാദേവ് ബെറ്റിങ് ആപ്പ് കേസ്; 6 സംസ്ഥാനങ്ങളിൽ സിബിഐ റെയ്ഡ്

 
India

മഹാദേവ് ബെറ്റിങ് ആപ്പ് കേസ്; 6 സംസ്ഥാനങ്ങളിൽ സിബിഐ റെയ്ഡ്

സൗരഭ് ചന്ദ്രകറെ ചോദ‍്യം ചെയ്തതിന്‍റെ അടിസ്ഥാനത്തിലാണ് നടപടി

Aswin AM

ന‍്യൂഡൽഹി: കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ മഹാദേവ് ഓൺലൈൻ ബെറ്റിങ് ആപ്പ് സിൻഡിക്കേറ്റിന്‍റെ സ്ഥാപകനും മുഖ‍്യപ്രതിയുമായ സൗരഭ് ചന്ദ്രകറുമായി ബന്ധപ്പെട്ട കേസിൽ കഴിഞ്ഞ ദിവസങ്ങളിൽ 6 സംസ്ഥാനങ്ങളിലായി 33 ഇടങ്ങളിൽ റെയ്ഡ് നടത്തിയതായി സിബിഐ. സൗരഭ് ചന്ദ്രകറെ ചോദ‍്യം ചെയ്തതിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.

ഏറെനാളുകളായി ഒളിവിലായിരുന്ന സൗരഭിനെ ഒമാനിൽ നിന്നുമാണ് പിടികൂടിയത്. തുടർന്ന് ഇന്ത‍്യയിലെത്തിക്കുകയായിരുന്നു. നവംബർ 2 മുതൽ 12 വരെ സൗരഭിനെ സിബിഐ ചോദ‍്യം ചെയ്തിരുന്നു. നിലവിൽ ഇഡിയുടെ കസ്റ്റഡിയിലാണ് സൗരഭ്.

മഹാദേവ് ആപ്പും മറ്റ് പ്ലാറ്റ്ഫോമുകളും മുഖേന ഏകദേശം 94,000 കോടി രൂപയുടെ വരുമാനം ലഭിച്ചതായാണ് ഇഡി കണക്കാക്കുന്നത്. ഇതിൽ 4,000 മുതൽ 5,000 കോടി രൂപ പ്രൊമോട്ടർമാർക്ക് കൈമാറുകയും ചെയ്തു. തട്ടിപ്പിൽ ഛത്തീസ്ഗഡിലെ പ്രമുഖ രാഷ്ട്രീയ നേതാക്കൾക്ക് പങ്കുണ്ടെന്ന് നേരത്തെ ഇഡി വെളിപ്പെടുത്തിയിരുന്നു.