യുവതിയെ പിന്തുടർന്ന് ഉപദ്രവിക്കാൻ ശ്രമിച്ചവരെ വെടിവച്ച് മലയാളി

 
India

മുംബൈയിൽ യുവതിയെ ഉപദ്രവിക്കാൻ ശ്രമിച്ചവരെ വെടിവച്ച് മലയാളി, ഒരാൾ മരിച്ചു | വിഡിയോ

വെടിവെച്ച കരസേനാ മുൻ ഉദ്യോഗസ്ഥൻ ജയൻ ശിവാനന്ദൻ നായരെ (51) മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു.

Manju Soman

മുംബൈ യുവതിയെ പിന്തുടർന്ന് ലൈംഗികാതിക്രമത്തിന് ശ്രമിച്ചവരെ വെടിവച്ച് മലയാളി. വെടിയേറ്റ ഒരാൾ മരിച്ചു. രണ്ടുപേർക്ക് പരുക്കേറ്റു. മുംബൈയിലെ താനെയിൽ വ്യാഴാഴ്ച രാവിലെയാണ് സംഭവമുണ്ടായത്. വെടിവെച്ച കരസേനാ മുൻ ഉദ്യോഗസ്ഥൻ ജയൻ ശിവാനന്ദൻ നായരെ (51) മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു.

അക്ബർ അബ്ദുൽ ഷെയ്ഖ് എന്നയാളാണ് കൊല്ലപ്പെട്ടത്. അക്ബർ ഹസൻ ഷെയ്ഖ്, സമീർ അഹമ്മദ് എന്നിവർക്കാണ് പരുക്കേറ്റത്. താൻ സഹോദരിയായി കാണുന്ന യുവതിയെ ആക്രമിച്ചപ്പോഴാണ് വെടിയുതിർത്തതെന്നാണ് ജയൻ പൊലീസിനു നൽകിയ മൊഴി. ഏറെനാളുകളായി യുവതിയെ മൂവർസംഘം പിന്തുടരുന്നുണ്ടായിരുന്നു. പലതവണ ലൈംഗികാതിക്രമത്തിനും ശ്രമിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.

വ്യാഴാഴ്ച രാവിലെ മുംബ്രയിലെ ബിസ്‌മില്ലാ ചാളിൽ യുവതിയെ അക്രമികൾ പിന്തുടർന്നതോടെ വീട്ടിൽ നിന്നു തോക്കുമായി വന്ന ജയൻ വെടിവയ്ക്കുകയായിരുന്നു. പൊലീസ് തോക്ക് പിടിച്ചെടുത്തിട്ടുണ്ട്. സംഭവത്തിന്റെ വിഡിയോ പുറത്തുവന്നു.

സി-ഡിറ്റ് ക്രമക്കേട്; വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ

ടൂറിസം ഡിവിഷൻ തുടങ്ങാൻ കെഎസ്ആർടിസി; ഭാരത് ദർശൻ യാത്രകൾ ആരംഭിക്കും

ഐഐടി ബോംബെ വിദ്യാർഥിയുടെ ആത്മഹത്യ: നിഷ്പക്ഷ അന്വേഷണം വേണമെന്ന് അലുമ്നി അസോസിയേഷൻ; ‘മാധ്യമ വിചാരണ’ ഒഴിവാക്കണം

ഒഡിശ തീരത്ത് പ്രകൃതിവാതക സാന്നിധ്യം; കണ്ടെത്തിയത് ഒഎന്‍ജിസി

തച്ചങ്കരി ജയിലിൽ തുടരും; ശിക്ഷ മരവിപ്പിക്കണമെന്ന ഹര്‍ജിയെ എതിര്‍ത്ത് സര്‍ക്കാര്‍