തമിഴ്നാട്ടിൽ ഓടുന്ന ബസിൽ മലയാളി തൂങ്ങിമരിച്ച നിലയിൽ

 

file image

India

തമിഴ്നാട്ടിൽ ഓടുന്ന ബസിൽ മലയാളി തൂങ്ങിമരിച്ച നിലയിൽ

ഊട്ടിയിൽനിന്ന് നാഗർകോവിലിലേക്കുള്ള തമിഴ്‌നാട് ട്രാൻസ്പോർട്ട് കോർപ്പറേഷൻ ബസിൽ തിരുപ്പൂരിൽനിന്നു കയറിയ യാത്രക്കാരനാണ് മരിച്ചത്

Namitha Mohanan

ചെന്നൈ: തമിഴ്‌നാട്ടിൽ തിരുനെൽവേലിയിലെ ഗംഗൈകൊണ്ടനിൽ മലയാളിയെ ബസിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വെള്ളിയാഴ്ചയാണ് സംഭവം. ഇടുക്കി വാഴവര സ്വദേശി ഷാജി കൃഷ്ണനാണ് മരിച്ചത്.

ഊട്ടിയിൽനിന്ന് നാഗർകോവിലിലേക്കുള്ള തമിഴ്‌നാട് ട്രാൻസ്പോർട്ട് കോർപ്പറേഷൻ ബസിൽ തിരുപ്പൂരിൽനിന്നു കയറിയ യാത്രക്കാരനാണ് മരിച്ചത്. രാത്രിയായപ്പോൾ ലൈറ്റുകാളണച്ച് എല്ലാവരും ഉറങ്ങിയിരുന്നു. രാവിലെ ആയപ്പോഴാണ് മുകളിലത്തെ കമ്പിയിൽ ഒരാളെ തൂങ്ങി മരിച്ച നിലയിൽ കണ്ടത്തിയത്.

മൃതദേഹം തിരുനെൽവേലി മെഡിക്കൽ കോളെജാശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിന് കൊണ്ടുപോയി. പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നുണ്ട്.