മല്ലികാർജുൻ ഖാർഗെ
file image
പട്ന: ബിഹാറിലെ ചടങ്ങിൽ പ്രസംഗിക്കുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ അധിക്ഷേപ പരാമർശവുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ. മോദിയല്ല മോദിയുടെ അച്ഛന് വരെ ഇറങ്ങിപ്പോകേണ്ടിവരുമെന്നായിരുന്നു ഖർഗെ പ്രസംഗത്തിൽ പറഞ്ഞത്.
ബിജെപിക്കും കേന്ദ്രത്തിനും എതിരേ സംസാരിക്കുന്നതിനിടെ മോദി എവിടെയും പോകില്ലെന്ന് സദസിൽനിന്ന് ഒരാൾ വിളിച്ചുപറഞ്ഞതാണ് ഖർഗെയെ പ്രകോപിപ്പിച്ചത്. പിന്നാലെയായിരുന്നു മോദിക്കെതിരായ പരാമർശം. അതേസമയം, മോദി അനുകൂല നിലപാട് പറഞ്ഞയാളെ പിന്നീട് സദസിൽ നിന്ന് പുറത്താക്കി.
പട്നയിൽ ഡോ. ശ്രീ കൃഷ്ണ സിങ്ങിന്റെ 139-ാം ജന്മവാർഷികത്തോട് അനുബന്ധിച്ച ചടങ്ങിൽ സംസാരിക്കുന്നതിനിടെയാണ് മല്ലികാർജുൻ ഖർഗെ. ഇതിനിടെയാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്.