മല്ലികാർജുന ഖാർഗെ
ബെംഗളൂരു: കർണാടകടത്തിൽ കോൺഗ്രസ് പരിപാടിക്കിടെ മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന് അനുകൂല മുദ്രാവാക്യം വിളിച്ച പ്രവർത്തകരെ ശാസിച്ച് പാർട്ടി അധ്യക്ഷൻ മല്ലികാർജുന ഖാർഗെ.
ബെംഗളൂരുവിൽ നടന്ന സങ്കൽപ സമവേശ പരിപാടിയിൽ ഖാർഗെ സംസാരിക്കുന്നതിനിടെയാണ് ഒരു വിഭാഗം പ്രവർത്തകർ "ഡി കെ, ഡി കെ..." എന്ന് മുദ്രാവാക്യം വിളിച്ചത്. ഇതോടെ ഇടപെട്ട ഖാർഗെ, പ്രവർത്തകരെ ഒന്നിനും കൊള്ളാത്തവരെന്ന് വിമർശിക്കുകയും അച്ചടക്ക നടപടിയെടുക്കുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു.
"ഇവിടെ വന്ന് ബഹളം വെച്ചാൽ രാജ്യം മുഴുവൻ കേൾക്കുമോ? ഇത് ഒരു വ്യക്തിയുടെ പരിപാടിയല്ല, ഇതൊരു പാർട്ടി പരിപാടിയാണ്. ഒന്നിനും കൊള്ളാത്തവന്മാരെ, ഇവിടെ വ്യക്തിപൂജയില്ല, നാമെല്ലാവരും ഒന്നിച്ചു നിൽക്കുന്നത് പാർട്ടിയുടെ ഈ പരിപാടിക്ക് വേണ്ടിയാണ്"- ഖാർഗെ ശാസിച്ചു.
പ്രവർത്തകരെ ശാസിക്കുന്ന ഖാർഗെയെയും മുദ്രാവാക്യം വിളിച്ച പ്രവർത്തകരെ അനുനയിപ്പിക്കാൻ വേദിയിൽ ഉണ്ടായിരുന്ന ഡി.കെ. ശിവകുമാർ എഴുന്നേൽക്കുന്നതും അടക്കം വിഡിയോ പുറത്തു വന്നിട്ടുണ്ട്.