ബ്രിഷ്ടി മുഖർജി

 
India

മമതാ ബാനർജിയുടെ അനന്തരവൾ ജീവനൊടുക്കി

മമതയുടെ കസിൻ നിഹാർ മുഖർജിയുടെ മകൾ ബ്രിഷ്ടി മുഖർജി (28) ആണ് ജീവനൊടുക്കിയത്

Sarath Nath MS

കോൽക്കത്ത: പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രി മമതാ ബാനർജിയുടെ അനന്തരവൾ ആത്മഹത്യ ചെയ്തു. മമതയുടെ കസിൻ നിഹാർ മുഖർജിയുടെ മകൾ ബ്രിഷ്ടി മുഖർജി (28) ആണ് ജീവനൊടുക്കിയത്. ചൊവ്വാഴ്ച ബംഗാളിലെ ബിർബും ജില്ലയിലെ കുസുംബ ഗ്രാമത്തിലെ വീട്ടിലാണ് ബ്രിഷ്ടിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

വീട്ടിലെ ഒന്നാമത്തെ നിലയിലായിരുന്നു മൃതദേഹം. പ്രൈമറി ടീച്ചർ റിക്രൂട്ട്മെന്‍റിൽ ക്രമക്കേടിലൂടെ ജോലി നേടിയതായി ബ്രിഷ്ടിക്കെതിരേ ആരോപണം ഉയർന്നിരുന്നു. പിന്നീട് റിക്രൂട്ട്മെന്‍റ് കോടതി റദ്ദാക്കിയതിനെ തുടർന്ന് ജോലി നഷ്ടപ്പെട്ടു. വിവാഹ മോചന നടപടികളിലൂടെ കടന്നുപോവുകയായിരുന്നു ബ്രിഷ്ടി. ബ്രിഷ്ടിയും ഭർത്താവും വിവാഹ മോചന ഹർജി നൽകിയിരുന്നു. തൃണമൂൽ കോൺഗ്രസിന്‍റെ രാംപുർഹാട്ട് ഐ ബ്ലോക്ക് പ്രസിഡന്‍റായിരുന്നു ബ്രിഷ്ടിയുടെ പിതാവ് നിഹാർ മുഖർജി.

കഴിഞ്ഞ ഏതാനും വർഷങ്ങളായി ബ്രിഷ്ടി വിഷാദ രോഗത്തിന് ചികിത്സയിലാണെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി രാംപുർഹാട്ട് സർക്കാർ മെഡിക്കൽ കോളെജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ രാംപുർഹാട്ട് പൊലീസ് കേസെടുത്തു.

സിജെപി പ്രക്ഷോഭം; പ്രവർത്തകർക്കെതിരേയുള്ള എല്ലാ കേസുകളും റദ്ദാക്കി സുപ്രീം കോടതി

യുക്രെയ്നിൽ റഷ്യൻ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടു; മരിച്ചവരിൽ ഇന്ത്യക്കാരനും

രോഗിയോട് മോശമായി പെരുമാറിയ സംഭവം; ഡോക്റ്റർക്ക് നിർബന്ധിത അവധി

സെലക്ഷൻ കമ്മിറ്റി സ്ഥാനം ഒഴിയാനൊരുങ്ങി മുൻ പാക്കിസ്ഥാൻ ക‍്യാപ്റ്റൻ മിസ്ബാ ഉൾ ഹഖ്; രാജിക്കത്ത് സമർപ്പിച്ചു

സൈനിക താവളത്തിൽ വൻ കവർച്ച; എകെ 203 അടക്കം 12 തോക്കുകളും വെടിയുണ്ടകളും മോഷണം പോയി