'അച്ഛനിപ്പോൾ വരും' എന്ന് പറഞ്ഞ അമ്മയോട് 'ഏത് അച്ഛൻ' എന്നു മറുചോദ്യം; യുവാവ് കുറ്റക്കാരനെന്ന് കോടതി

 

file image

India

'അച്ഛനിപ്പോൾ വരും' എന്ന് പറഞ്ഞ അമ്മയോട് 'ഏത് അച്ഛൻ' എന്നു മറുചോദ്യം; യുവാവ് കുറ്റക്കാരനെന്ന് കോടതി

ലൈംഗികാധിക്ഷേപവും സ്ത്രീയുടെ അന്തസ് ഹനിക്കുന്നതുമായ ചോദ്യമെന്ന് ചൂണ്ടിക്കാട്ടിയാണു കോടതിയുടെ നടപടി

Namitha Mohanan

ന്യൂഡൽഹി: കുഞ്ഞിനെ ആശ്വസിപ്പിക്കാൻ "കരയല്ലേ മോനേ, അച്ഛനിപ്പോൾ വരും" എന്നു പറഞ്ഞ അമ്മയോട് "ഏത് അച്ഛൻ" എന്നു ചോദിച്ചയാൾ കുറ്റക്കാരനെന്ന് കോടതി. തീസ് ഹസാരി കോടതിയാണ് ഇയാളെ കുറ്റക്കാരനായി കണ്ടെത്തിയത്. ലൈംഗികാധിക്ഷേപവും സ്ത്രീയുടെ അന്തസ് ഹനിക്കുന്ന നടപടിയുമാണെന്നു ചൂണ്ടിക്കാട്ടിയാണു കോടതിയുടെ നടപടി.

2021 ലാണ് സംഭവം നടക്കുന്നത്. യുവതി കുഞ്ഞുമായി റോഡിലൂടെ നടന്ന് പോവുമ്പോൾ തേപ്പു കടക്കാരനാണ് ഇത്തരമൊരു പരാമർശം നടത്തിയത്.

ഇത്തരമൊരു ചോദ്യം സ്ത്രീക്ക് ഒന്നിലേറെ പുരുഷന്മാരുമായി ബന്ധമുണ്ടെന്ന ധ്വനിയുണ്ടാക്കുമെന്നും കുട്ടിയുടെ പിതൃത്വത്തെ ചോദ്യം ചെയ്യുന്നതിന് തുല്യമാണെന്നും കോടതി ചൂണ്ടിക്കാട്ടി. യുവതി വിവരം വീട്ടിൽ അറിയിച്ചതോടെ ഭർതൃപിതാവാണു പൊലീസിസ് കേസ് രജിസ്റ്റർ‌ ചെയ്തത്.