വെറൈറ്റി അല്ലേ, ബർത്ത്ഡേ റീലിനായി റോഡ് കത്തിച്ച് യുവാവ്; അറസ്റ്റിൽ

 
India

വെറൈറ്റി അല്ലേ, ബർത്ത്ഡേ റീലിനായി റോഡ് കത്തിച്ച് യുവാവ്; അറസ്റ്റിൽ

പൊതുവഴിയിൽ പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു

Manju Soman

മുംബൈ: പിറന്നാൾ ആഘോഷത്തിന്‍റെ ഭാഗമായി റോഡിൽ പെട്രോൾ ഒഴിച്ച് തീകൊളുത്തിയ യുവാവ് അറസ്റ്റിൽ. മുംബൈയിലാണ് സംഭവമുണ്ടായത്. 33കാരനായ ഫഹദ് ഖലീൽ ഷംസുദ്ദീൻ ഷെയ്ഖ് ആണ് അറസ്റ്റിലായത്. പൊതുവഴിയിൽ പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. ഇതിന്‍റെ വിഡിയോ വൈറലായതിനു പിന്നാലെയാണ് അറസ്റ്റ്.

ഗൊറേഗാവിലെ രാം മന്ദിർ റോഡിലാണ് സംഭവമുണ്ടായത്. റോഡിൽ പെട്രോൾ കൊണ്ട് 33 എന്ന് എഴുതി തീകൊളുത്തുകയായിരുന്നു. സിഗരറ്റിന് തീകൊളുത്തി അതുകൊണ്ട് റോഡിൽ തീ ഇടുകയായിരുന്നു. തുടർന്ന് തീ ആളിക്കത്തുമ്പോൾ ഫഹദ് തന്‍റെ കാറിൽ കയറി പോകുന്നതാണ് വിഡിയോയിലുള്ളത്.

ഏപ്രിൽ 25നാണ് എക്സിലൂടെ മുംബൈ പൊലീസ് കമ്മിഷണർക്ക് ഇത് സംബന്ധിച്ച് പരാതി ലഭിക്കുന്നത്. തുടർന്ന് പൊലീസ് സ്ഥലത്ത് എത്തിയപ്പോൾ അതിന് തൊട്ടുമുൻപത്തെ ദിവസമാണ് സംഭവം നടന്നതെന്ന് മനസിലായി. കാർ ഡീലറായ ഫഹദ് സോഷ്യൽ മീഡിയയിൽ വൈറലാവാനാണ് വ്യത്യസ്തമായ പിറന്നാൾ ആഘോഷം നടത്തിയത്.

പാളങ്ങളിലെ വളവ് വന്ദേഭാരതിനെ ബാധിക്കുന്നു; കേരളത്തിൽ വേഗം കൂട്ടാൻ കഴിയില്ലെന്ന് വിദഗ്ധർ

പഞ്ചാബ് നാഷണൽ ബാങ്കിൽ 17.29 കോടിയുടെ കള്ളനോട്ട്; മാനേജറെ അറസ്റ്റ് ചെയ്ത് എൻഐഎ, നേപ്പാൾ ബന്ധവും പരിശോധിക്കുന്നു

കേരളത്തിലെ കർഷകർക്ക് ഉത്തർപ്രദേശിലേക്ക് ക്ഷണം

മാസപ്പടി കേസ്; പിണറായിക്കെതിരേ കേസെടുക്കുന്നത് നിയമോപദേശത്തിന് ശേഷം മാത്രമെന്ന് വി.ഡി. സതീശൻ

സംസ്ഥാനത്ത് 4 ഡിഗ്രി വരെ ചൂട് കൂടും; മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്