മണിപ്പൂരിൽ അസം റൈഫിൾസ് വാഹനത്തിന് നേരെ വെടിവയ്പ്പ്; രണ്ട് ജവാന്മാർക്ക് വീരമൃത്യു

 
India

മണിപ്പൂരിൽ അസം റൈഫിൾസ് വാഹനത്തിന് നേരെ വെടിവയ്പ്പ്; രണ്ട് ജവാന്മാർക്ക് വീരമൃത്യു

ആക്രമണത്തിന് പിന്നിൽ ആരാണെന്ന് വ്യക്തമല്ല

Namitha Mohanan

ഇംഫാൽ: മണിപ്പൂരിൽ ഭീകരവാദി ആക്രമണത്തിൽ 2 അസം റൈഫിൾസ് ഉദ്യോഗസ്ഥർക്ക് വീരമൃത്യു. അസം റൈഫിൾസ് വാറന്‍റ് ബൽവർ സിങ്, ഹവിൽദാർ സിഎം സിങ് എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു വാഹനത്തിനു നേരെ വെടിവയ്പ്പുണ്ടായത്. ആക്രമണത്തിന് പിന്നിൽ ആരാണെന്ന് വ്യക്തമല്ല. ഇതിന്‍റെ ഉത്തരവാദിത്വം ഭീകരസംഘടനകളാരും ഏറ്റെടുത്തിട്ടില്ല.

ആക്രമണം നടക്കുമെന്ന് രഹസ്യം വിവരം ലഭിച്ചതിനു പിന്നാലെ തന്നെ സൈന്യം സ്ഥലത്തെത്തി സുരക്ഷ ഒരുക്കിയിരുന്നു. കഴിഞ്ഞ കുറിച്ച് ദിവസങ്ങളായി പ്രദേശത്ത് സംഘർഷാവസ്ഥ തുടരുകയാണ്.

നാഗ വിഭാഗത്തിൽപെട്ട 6 പേരെ കൂക്കി വിഭാഗത്തിൽപെട്ടവർ തട്ടിക്കൊണ്ടുപോവുകയും കൊലപ്പെടുത്തുകയും ചെയ്തിരുന്നു. ഇതോടെയാണ് പ്രദേശത്ത് വീണ്ടും സംഘർഷാവസ്ഥ രൂപപ്പെട്ടത്. വിവിദ പ്രദേശങ്ങളിൽ ആക്രമണങ്ങൾ നടക്കുന്നുണ്ട്. ഇതിന്‍റെ തുടർച്ചയാണോ ഈ ആക്രമണവും എന്ന് സുരക്ഷാ സേന സംശയിക്കുന്നുണ്ട്.

ന്യൂനമർദം, ചക്രവാതച്ചുഴി; തിരുവോണം വരെ മഴയ്ക്ക് സാധ്യത

ബിജെപിയുടെ ‘ജെൻ സി’ ദൗത്യം; സ്മൃതി ഇറാനി ഉൾപ്പെടുന്ന പ്രത്യേക സംഘം

പുന്നമടയിൽ ആവേശപ്പോരാട്ടം; നെഹ്റു ട്രോഫി വള്ളംകളിക്ക് തുടക്കം

മംഗളൂരുവിനെ പാലക്കാട് ഡിവിഷനിൽനിന്ന് മാറ്റുന്നത്; കേന്ദ്രത്തിന്‍റെ ഇടപെടൽ തേടുമെന്ന് കേരളം

ചിന്ത ജെറോം നയിക്കും; ഡിവൈഎഫ്ഐക്ക് ആദ്യ വനിതാ പ്രസിഡന്‍റ്, എംഎൽഎ വിജിൻ സെക്രട്ടറി