.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
മണിപ്പുരിൽ രാഷ്ട്രപതി ഭരണം പിൻവലിച്ച് കേന്ദ്രം; ബിജെപി സർക്കാരിന്‍റെ സത്യപ്രതിജ്ഞ ഉടൻ
ന്യൂഡൽഹി: മണിപ്പുരിൽ രാഷ്ട്രപതി ഭരണം പിൻവലിച്ച് കേന്ദ്രം. ഇതു സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കി. മണിപ്പുരിൽ സർക്കാർ രൂപീകരണം ഉടൻ ഉണ്ടാകുമെന്നാണ് വിവരം. സംഘർഷത്തെ തുടർന്ന് ഒരു വർഷം മുൻപാണ് മണിപ്പൂരിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയത്.
അതേസമയം, മണിപ്പുരിൽ പുതിയ സർക്കാർ രൂപീകരിക്കാനാണ് ബിജെപി നീക്കം. കഴിഞ്ഞ ദിവസം ബിജെപി നേതാവ് യുംനാം ഖേംചന്ദ് സിങ്ങിനെ നിയമസഭാ കക്ഷിനേതാവായി തെരഞ്ഞെടുത്തു. മണിപ്പുർ മുഖ്യമന്ത്രിയായി യുംനാം ഖേംചന്ദ് സിങ്ങ് സ്ഥാനം ഏൽക്കും.
ബുധനാഴ്ച വൈകിട്ട് സത്യപ്രജ്ഞ ചെയ്യും. കുക്കി വിഭാഗത്തിൽ നിന്നുള്ള വനിതയും നാഗ വിഭാഗത്തിന്‍റെ പ്രതിനിധിയുമാണ് ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് വരുന്നത്. നാഗ പീപ്പിൾ ഫ്രണ്ടിനാണ് രണ്ടാം ഉപമുഖ്യമന്ത്രി സ്ഥാനം.