മണിപ്പുരിൽ വീണ്ടും വെടിവയ്പ്പ്; കുക്കി വിഭാഗത്തിൽപെട്ട 3 യുവാക്കൾ കൊല്ലപ്പെട്ടു

 
India

മണിപ്പുരിൽ വീണ്ടും വെടിവയ്പ്പ്; കുക്കി വിഭാഗത്തിൽപെട്ട 3 യുവാക്കൾ കൊല്ലപ്പെട്ടു

ഗ്രാമത്തിന്‍റെ സുരക്ഷയ്ക്കായി നിന്ന വോളിണ്ടിയർമാരാണ് മരിച്ചത്

Namitha Mohanan

ഇംഫാൽ: മണിപ്പുരിൽ വീണ്ടും വെടിവയ്പ്പ്. മൂന്ന് കുക്കി യുവാക്കൾ കൊല്ലപ്പെട്ടു. മണിപ്പുരിലെ നോണി ജില്ലയിൽ ശനിയാഴ്ച വൈകിട്ടോടെയാണ് അജ്ഞാത സാ‍യുധ സംഘങ്ങൾ തമ്മിൽ സംഘർഷമുണ്ടായത്. ഗ്രാമത്തിന്‍റെ സുരക്ഷയ്ക്കായി നിന്ന വോളിണ്ടിയർമാരാണ് മരിച്ചത്.

നാഗ വിഭാഗവുമായി ബന്ധമുള്ള സായുധസംഘമാണ് ആക്രമണത്തിന് പിന്നിലെന്ന് കുക്കി ഗ്രോത്രവിഭാഗങ്ങളുടെ സംഘടനയായ കുക്കി ഇംപി മണിപ്പൂർ ആരോപിച്ചു. മേഖലയിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.