പ്രതീകാത്മക ചിത്രം

 
India

ഛത്തീസ്ഗഢിൽ മാവോയിസ്റ്റുകളുടെ വൻ ആയുധശേഖരം പിടികൂടി; ചൈനീസ് നിർമിത ഗ്രനേഡും സ്ഫോടക വസ്തുക്കളും കണ്ടെടുത്തു

ബെദ്രെ പൊലീസ് സ്റ്റേഷൻ പരിധിയിലെ ലങ്ക പഹാഡി വനമേഖലയിൽ നടത്തിയ പരിശോധനയിലാണ് ആയുധശേഖരം കണ്ടെത്തിയത്

Sarath Nath MS

ബിജാപുർ: ഛത്തീസ്ഗഢിലെ ബിജാപുർ ജില്ലയിൽ മാവോയിസ്റ്റുകൾ വനമേഖലകളിൽ ഒളിപ്പിച്ച വെടിക്കോപ്പുകളും സ്‌ഫോടക വസ്തുക്കളും ഉൾപ്പെടെയുള്ള വൻ ആയുധശേഖരം സുരക്ഷാസേന പിടികൂടി. ചൈനീസ് ഹാൻഡ് ഗ്രനേഡും പിടികൂടിയവയിൽ ഉൾപ്പെടുന്നുണ്ടെന്ന് പൊലീസ് ചൊവ്വാഴ്ച അറിയിച്ചു.

ബെദ്രെ പൊലീസ് സ്റ്റേഷൻ പരിധിയിലെ ലങ്ക പഹാഡി വനമേഖലയിൽ നടത്തിയ പരിശോധനയിലാണ് ആയുധശേഖരം കണ്ടെത്തിയത്. ഒരു സെൽഫ് ലോഡിങ് റൈഫിൾ, ഒരു ഇൻസാസ് റൈഫിൾ, ഒരു .315 ബോർ തോക്ക്, രണ്ട് ബാരൽ ഗ്രനേഡ് ലോഞ്ചറുകൾ , 17 ബിജിഎൽ ഷെല്ലുകൾ, ഒരു ചൈനീസ് ഹാൻഡ് ഗ്രനേഡ്, 66 വെടിയുണ്ടകൾ, അഞ്ച് മാഗസിനുകൾ എന്നിവയാണ് പിടികൂടിയത്. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.

സെപ്റ്റംബർ 20ന് ഭൈരംഗഢ് പൊലീസ് സ്റ്റേഷൻ പരിധിയിലെ വനമേഖലയിൽ നിന്ന് എകെ-47 തോക്ക്, .315 ബോർ തോക്ക്, പിസ്റ്റൾ, വെടിയുണ്ടകൾ, മാഗസിനുകൾ എന്നിവ കണ്ടെത്തിയിരുന്നു. കൂടാതെ സെപ്റ്റംബർ 16ന് ഫർസെഗഢ് പൊലീസ് സ്റ്റേഷൻ പരിധിയിലെ വനമേഖലയിൽ നിന്ന് .315 ബോർ റൈഫിൾ, വെടിയുണ്ടകൾ, എട്ട് കിലോഗ്രാം ജെലാറ്റിൻ, വോക്കി-ടോക്കി, മറ്റ് ഉപകരണങ്ങൾ എന്നിവയും പിടികൂടി.

പ്രായപൂർത്തിയാകാത്ത ദേശീയ സൈക്ലിങ് താരത്തെ പീഡിപ്പിച്ചു; വിദേശ പരിശീലകനെതിരേ കേസ്

72ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ സമ്മാനിച്ച് രാഷ്ട്രപതി; മികച്ച നടനുള്ള പുരസ്കാരം സ്വീകരിച്ച് മമ്മൂട്ടി

ഇന്ധനവില ഏഴ് മാസത്തിനിടെ മൂന്നു തവണ കൂട്ടി ബംഗ്ലാദേശ്

സ്മാർട് ഫോൺ സ്ക്രീൻ ഗാർഡിന് ബിഐഎസ് അംഗീകാരം നിർബന്ധം; ഏപ്രിൽ 1 മുതൽ പുതിയ നിയമം

നടി റാണി മുഖർജിയുടെ അമ്മ കൃ‌ഷ്ണ മുഖർജി അന്തരിച്ചു