അഭിജീത് ദീപ്കെ

 
India

ജെൻ സീ സമര നായകൻ അഭിജീത് ദീപ്കെയ്ക്ക് വിവാഹാലോചനകളുടെ പെരുമഴ!

മഹാരാഷ്ട്രയിലെ ഔറംഗബാദ് സ്വദേശിയാണ് 26 കാരനായ അഭിജീത്

Namitha Mohanan

ന്യൂഡൽഹി: സിജിപി സ്ഥാപകനായ 26 കാരൻ അഭിജീത് ദീപ്കെയ്ക്ക് വിവാഹാലോചനകളുടെ പെരുമഴയാണെന്ന് മാതാപിതാക്കൾ. സമരത്തിന് മുൻപും അഭിജിത്തിന് വിവാഹാലോചനകൾ വന്നിരുന്നെങ്കിലും പ്രതിഷേധത്തിന് ശേഷം അത് പെരുമഴപോലെ വന്നു തുടങ്ങിയെന്നാണ് അഭിജിത്തിന്‍റെ അമ്മ അനിത ദീപ്കെ പറയുന്നത്.

എന്നാൽ പഠനം പൂർ‌ത്തിയായി സാമ്പത്തിക ഭദ്രത വന്നതിന് ശേഷം മാത്രമേ അഭിജിത്ത് വിവാഹം കഴിക്കൂ. അതിനാൽ തന്നെ ഉടൻ വിവാഹമുണ്ടാവില്ലെന്നും അനിത പറഞ്ഞു. മഹാരാഷ്ട്രയിലെ ഔറംഗബാദ് സ്വദേശിയാണ് അഭിജിത്ത്. പുനെയിൽ നിന്ന് ജേണലിസത്തിൽ ബിരുദവും അമെരിക്കയിലെ ബോസ്റ്റൺ യൂണിവേഴ്സിറ്റിയിൽ നിന്ന് പബ്ലിക് റിലേഷൻസിൽ മാസ്റ്റർ ബിരുദവും അഭിജിത്ത് നേടിയിട്ടുണ്ട്.

ടൈഫോയിഡ് ബാധിച്ച് ചികിത്സയിലായിലാണ് നിലവിൽ അഭിജീത്. അവിടെവച്ചും വിദ്യാർഥികളെ അറസ്റ്റുചെയ്യുന്ന പൊലീസിനെ നടപടിക്കെതിരേ അഭിജിത്ത് ശബ്ദമുയർത്തിയിരുന്നു.