പ്രതീകാത്മക ചിത്രം

 
India

സിക്കിമിൽ വൻ മണ്ണിടിച്ചിൽ; നിരവധി വീടുകൾക്ക് നാശനഷ്ടം

വ്യാഴാഴ്ച രാത്രി വൈകിയാണ് റിംബി ഗ്രാമത്തിൽ മണ്ണിടിച്ചിലുണ്ടായത്

Sarath Nath MS

ഗാങ്ടോക്: സിക്കിമിലെ ഗ്യാൽഷിങ് ജില്ലയിൽ കനത്ത മഴയെ തുടർന്ന് വൻ മണ്ണിടിച്ചിൽ. ആളപായം ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. നിരവധി വീടുകൾക്ക് നാശനഷ്ടമുണ്ടായതായി അധികൃതർ അറിയിച്ചു.

വ്യാഴാഴ്ച രാത്രി വൈകിയാണ് റിംബി ഗ്രാമത്തിൽ മണ്ണിടിച്ചിലുണ്ടായത്. സർക്കാർ ഗസ്റ്റ് ഹൗസ് ഉൾപ്പെടെ നിരവധി വീടുകൾ തകർന്നു. പ്രദേശത്ത് കനത്ത മഴ തുടരുകയാണ്. മഴ തുടരുന്നതിനാൽ പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.

മണ്ണിടിച്ചിലിൽ മുഖ്യമന്ത്രി പ്രേം സിങ് തമാങ് ആശങ്ക രേഖപ്പെടുത്തി. ദുരിതബാധിതരുടെ സുരക്ഷയും ക്ഷേമവുമാണ് സർക്കാരിന്‍റെ പ്രധാന പരിഗണനയെന്ന് അദ്ദേഹം പറഞ്ഞു. ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അതീവ ജാഗ്രത പാലിക്കണമെന്നും സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ച് ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കണമെന്നും തമാങ് നിർദേശിച്ചു. സംസ്ഥാന സർക്കാർ ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചുവരികയാണെന്നും മുഖ്യമന്ത്രി അറിയിച്ചു.

തമിഴ്നാട് ഉപതെരഞ്ഞെടുപ്പ്; മധുരാന്തകത്ത് വെള്ളിയാഴ്ച വിജയ് പ്രചാരണത്തിനെത്തും

ധർമസ്ഥലയിലെ സൗജന‍്യ കൊലക്കേസ്; പുനരന്വേഷണത്തിന് കർണാടക സർക്കാർ എസ്ഐടി രൂപീകരിച്ചു

രണ്ട് മണിപ്പൂരി കുക്കി വിദ്യാർഥി നേതാക്കളെ അറസ്റ്റ് ചെയ്ത് എൻഐഎ

പരസ്യ മദ്യപാനം തടഞ്ഞു; ഗൂണ്ടയുടെ ആക്രമണത്തിൽ എസ്ഐ കൊല്ലപ്പെട്ടു

ചിത്രം മോർഫ് ചെയ്ത് ഉപയോഗിച്ചു; സിജെപി നേതാക്കളായ അഭിജീത് ദിപ്കെ അടക്കമുള്ളവർക്കെതിരേ യുവതിയുടെ പരാതി