മീനാക്ഷി നടരാജന്‍

 
India

സുപ്രീംകോടതിക്ക് ഇടപെടാനാവില്ല; മീനാക്ഷി നടരാജന്‍റെ ഹർജി തള്ളി, ഹൈക്കോടതിയെ സമീപിക്കാൻ നിർദേശം

രാജ്യസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക നിരസിച്ചതിനെതിരായാണ് കോൺഗ്രസ് നേതാവ് മീനാക്ഷി നടരാജൻ സുപ്രീം കോടതിയെ സമീപിച്ചത്

Namitha Mohanan

ന്യൂഡൽഹി: രാജ്യസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക നിരസിച്ചതിനെതിരേയാണ് കോൺഗ്രസ് നേതാവ് മീനാക്ഷി നടരാജൻ സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കാൻ നിർദേശിച്ചാണ് സുപ്രീം കോടതി ഹർജി തള്ളിയത്.

നിലവിലെ സാഹചര്യത്തിൽ ഹർജി പരിഗണിക്കാൻ കോടതിക്ക് ആവില്ല. ഫലപ്രഖ്യാപനം അടക്കം വന്ന സാഹചര്യത്തിൽ ഹർജിയിൽ ഇടപെടാൻ സുപ്രീം കോടതിക്ക് കഴിയില്ല. മുൻപ് ഇത്തരം സാഹചര്യങ്ങൾ ഉണ്ടായിട്ടില്ല. അതിനാൽ തന്നെ ഹൈക്കോടതിയെയോ തെരഞ്ഞെടുപ്പ് കമ്മിഷനെയോ സമീപിക്കാനാണ് സുപ്രീം കോടതി നിർദേശിച്ചത്.

ക്രമിനൽ കേസുമായി ബന്ധപ്പെട്ട വിവരം മറച്ചുവച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് മീനാക്ഷി നടരാജന്‍റെ നാമനിർദേശ പത്രിക തെരഞ്ഞെടുപ്പ് കമ്മിഷൻ തള്ളിയത്. ഇതോടെ മധ്യപ്രദേശിലെ മൂന്ന് ബിജെപി സ്ഥാനാർഥികളെയും വിജയിച്ചതായി പ്രഖ്യാപിച്ചിരുന്നു.

ആലപ്പുഴ രക്ഷാപ്രവർത്തന കേസിലെ അട്ടിമറി; 3 ഡിവൈഎസ്പിമാർക്കെതിരേ വകുപ്പുതല അന്വേഷണം പ്രഖ‍്യാപിച്ചു

കനത്ത മഴ: എറണാകുളം ജില്ലയിലെ വിദ‍്യാഭ‍്യാസ സ്ഥാപനങ്ങൾക്ക് അവധി

ഓണക്കാല ഉത്സവബത്ത 6,000 രൂപയായി വർധിപ്പിച്ചു

പ്രധാനമന്ത്രി സ്ഥാനം ഒഴിഞ്ഞ് നരേന്ദ്ര മോദി സോഷ‍്യൽ മീഡിയ ഇൻഫ്ലുവൻസറാകണമെന്ന് സിജെപി നേതാവ് അഭിജീത് ദിപ്കെ

പിഎം ശ്രീയുമായി മുന്നോട്ടെന്ന് യുഡിഎഫ്; ബിജെപിയുടെ ബി ടീമാണ് കോൺഗ്രസെന്ന് ബിനോയ് വിശ്വം