ഓൺലൈനിൽ കുട്ടികളുടെ സുരക്ഷ ശക്തിപ്പെടുത്തുന്നതിനുമായി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളുമായി സഹകരിച്ച് പ്രവർത്തിക്കുന്നുന്നതായി സർക്കാർ അറിയിച്ചു

 
India

കുട്ടികളുടെ സുരക്ഷ വളരെ പ്രധാനപ്പെട്ടതെന്ന് കേന്ദ്രം; സുപ്രധാന നടപടിയുമായി മെറ്റ

ഓൺലൈനിൽ കുട്ടികളുടെ സുരക്ഷ ശക്തിപ്പെടുത്തുന്നതിനുമായി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളുമായി സഹകരിച്ച് പ്രവർത്തിക്കുന്നുന്നതായി സർക്കാർ അറിയിച്ചു

Namitha Mohanan

ന്യൂഡൽഹി: കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ സുപ്രധാന നീക്കവുമായി ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം അടക്കമുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളുടെ മാതൃകമ്പനിയായ മെറ്റ. കുട്ടികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഉചിതമായ നിയമപാലന ഏജൻസികളെ അറിയിക്കാൻ മെറ്റ സമ്മതിച്ചതായാണ് വിവരം. കേന്ദ്രം വിഷയത്തിൽ കർശന നടപടയുമായി മുന്നോട്ട് പോവുന്നതിനിടെയാണ് മെറ്റയുടെ സുപ്രധാന നീക്കം.

ഓൺലൈനിൽ കുട്ടികളുടെ സുരക്ഷ ശക്തിപ്പെടുത്തുന്നതിനുമായി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളുമായി സഹകരിച്ച് പ്രവർത്തിക്കുന്നുന്നതായി സർക്കാർ അറിയിച്ചു. സഹകരണം സ്ഥിരീകരിച്ചുകൊണ്ട് മെറ്റ കേന്ദ്ര ഐടി മന്ത്രാലയത്തിന് കത്ത് നൽകിയതായി മന്ത്രാലയത്തിലെ ഒരു ഉദ്യോഗസ്ഥൻ പ്രതികരിച്ചു.

ഇന്ത്യയിൽ പ്രവർത്തിക്കുന്ന ഏതൊരു സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിനും കുട്ടികളുടെ ഓൺലൈൻ സുരക്ഷ ഒരു അടിസ്ഥാന തത്വമാണെന്നും, ഇക്കാര്യത്തിൽ വിട്ടുവീഴ്ചയ്ക്കില്ലെന്നും സർക്കാർ വ്യക്തമാക്കി. ഇത് അതിന്‍റെ ആദ്യപടിയാണെന്നും മുന്നോട്ട് ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ടെന്നും കേന്ദ്രം വ്യക്തമാക്കുന്നുണ്ട്.

ഇനി പൊലീസ് കാവൽ പിണറായി വീട്ടിലുള്ളപ്പോൾ മാത്രം: 24 മണിക്കൂർ സുരക്ഷ ഒഴിവാക്കി ആഭ്യന്തര വകുപ്പ്

ഹവാല ഇടപാട് നടന്നു, വീണ മാത്രമല്ല റിയാസും മുഖ്യപങ്കാളി; തെളിവുകൾ നിരത്തി ഇഡി

കർണാടകയിൽ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ 4 പേർ മരിച്ചു; 2 പേർക്ക് ഗുരുതര പരുക്ക്

മാത്യു കുഴൽനാടൻ എംഎൽഎയുടെ വീട്ടിൽ കവർച്ച; മോഷണം പോയത് 50,000 രൂപയുടെ ഇലക്ട്രിക് വയറുകള്‍

ഉമർ ഖാലിദിനെക്കുറിച്ചുള്ള ഡോക്യുമെന്‍ററി; നാഷണൽ ലോ സ്കൂളിലെ പ്രദർശനം റദ്ദാക്കണമെന്ന് എബിവിപി