മെട്രൊ പാലത്തിന്‍റെ ചെറുഭാഗം ലോറിയിൽ നിന്ന് ഓട്ടോയുടെ മുകളിലേക്ക് വീണു; ബംഗളൂരുവിൽ ഡ്രൈവർക്ക് ദാരുണാന്ത്യം

 
India

മെട്രൊ പാലത്തിന്‍റെ ചെറുഭാഗം ലോറിയിൽ നിന്ന് ഓട്ടോയുടെ മുകളിലേക്ക് വീണു; ബംഗളൂരുവിൽ ഡ്രൈവർക്ക് ദാരുണാന്ത്യം

ഓട്ടോയിലുണ്ടായിരുന്ന യാത്രക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു

Ardra Gopakumar

ബെംഗളൂരു: മെട്രൊയുടെ നിർമാണത്തിനായി കൊണ്ട് പോവുകയായിരുന്ന മെട്രൊ ഗിയേർഡ് (ചെറു പാലത്തിന്‍റെ ഭാഗം) ട്രെയിലറിൽ നിന്ന് വീണതിനെ ഓട്ടോറിക്ഷ ഡ്രൈവർക്ക് ദാരുണാന്ത്യം. ബംഗളൂരു സ്വദേശിയായ ഖാസിം സാഹിബ്‌ (35) എന്നയാളാണ് അപകടത്തിൽ മരിച്ചത്. അപകടത്തിനു പിന്നാലെ ട്രക്ക് ഡ്രൈവർ വാഹനം ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു.

ബല്ലാരി റോഡിലെ തിരക്കേറിയ കൊഗിലു ക്രോസിന് സമീപം ചൊവ്വാഴ്ച പുലർച്ചെ 12.10 ഓടെയായിരുന്നു അപകടം. ലോറി വളവ് തിരിയുന്നതിനിടെ സമീപത്തുണ്ടായിരുന്ന ഓട്ടോയുടെ മുകളിലേക്ക് പാലത്തിന്‍റെ ഭാ​ഗം ട്രക്കിൽ നിന്നും താഴേക്ക് പതിക്കുകയായിരുന്നു. എയര്‍പോര്‍ട്ട് മെട്രൊയുടെ നിര്‍മാണത്തിനായി ട്രെയിലറില്‍ കൊണ്ടുപോവുകയായിരുന്ന വയഡക്ട് ആണ് താഴേക്ക് വീണത്.

സംഭവത്തിന് തൊട്ടുപിന്നാലെ സംഘർഷാവസ്ഥ രൂപപ്പെട്ടിരുന്നു. സംഭവത്തിൽ അന്വേഷണം നടത്തിയ യെലഹങ്ക ട്രാഫിക് പൊലീസ് KA 01 AM 1910 എന്ന രജിസ്ട്രേഷൻ നമ്പർ ഉള്ള വാഹനമാണ് അപകടമുണ്ടാക്കിയതെന്ന് അറിയിച്ചു.

ഓട്ടോറിക്ഷയിൽ നിന്നും യാത്രക്കാരനെ ഇറക്കുന്നതിനിടെയാണ് ഗിർഡർ വീണത്. ഇതിനാൽ യാത്രക്കാരൻ രക്ഷപ്പെട്ടുവെങ്കിലും ഖാസിം സീറ്റിനിടയിൽ കുടുങ്ങി പോവുകയായിരുന്നു.

ഓണത്തിന് 112 സ്പെഷ്യൽ ട്രെയ്നുകൾ പ്രഖ്യാപിച്ച് റെയ്ൽവേ

ക്ഷേമ പെൻഷൻ ആരുടെയും ഔദാര്യമല്ല, പദ്ധതി അവസാനിപ്പിക്കാനാണ് സർക്കാർ നീക്കം; വിമർശിച്ച് പിണറായി വിജയൻ

കഞ്ചാവ് ഉപയോഗം മൂലം കഠിനമായ വയറുവേദനയും ഛർദിയും; യുഎസിൽ അടിയന്തര ചികിത്സ തേടിയവരുടെ എണ്ണത്തിൽ വർധനവ്

'സർ‌ക്കാർ ചർച്ചയ്ക്ക് ക്ഷണിച്ചില്ല'; ഝാർഖണ്ഡിൽ പ്രതിഷേധവുമായി വിദ‍്യാർഥികൾ 14-ാം ദിവസത്തിലേക്ക്

ജയിലിൽ കഴിയുന്ന ബിജെപി കൗൺസിലർ സുഗതന്‍റെ അവധിയുമായി ബന്ധപ്പെട്ട കത്ത് റദ്ദാക്കി ആഭ്യന്തരവകുപ്പ്