ടിവികെ റാലിക്കിടെ മഹാരാഷ്ട്ര സ്വദേശി കുഴഞ്ഞു വീണു മരിച്ചു

 
India

ടിവികെ റാലിക്കിടെ മഹാരാഷ്ട്ര സ്വദേശി കുഴഞ്ഞു വീണു മരിച്ചു

സെവ്വായ്പെട്ടായിൽ ഭാര്യയ്ക്കും മക്കൾക്കുമൊപ്പമാണ് സൂരജ് താമസിച്ചിരുന്നത്.

നീതു ചന്ദ്രൻ

ചെന്നൈ: വിജയുടെ നേത‌‌ത്വത്തിലുള്ള തമിഴക വെട്രി കഴകം(ടിവികെ) റാലിക്കിടെ ഒരാൾ കുഴഞ്ഞു വീണു മരിച്ചു. മഹാരാഷ്ട്രയിൽ നിന്ന് തമിഴ്നാട്ടിൽ വന്ന് ജോലി ചെയ്തിരുന്ന 37കാരനായ സൂരജ് ആണ് മരിച്ചത്. റാലി കാണാനെത്തിയ സൂരജ് ആകസ്മികമായി കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സെവ്വായ്പെട്ടായിൽ ഭാര്യയ്ക്കും മക്കൾക്കുമൊപ്പമാണ് സൂരജ് താമസിച്ചിരുന്നത്. സേലം പൊലീസ് സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മാസങ്ങൾക്കു മുൻപ് ടിവികെ കരൂരിൽ നടത്തിയ റാലിക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 40 പേർ മരിച്ചിരുന്നു.

സംഭവം പാർട്ടിയെ പ്രതിസന്ധിയിലാക്കിയിരുന്നുവെങ്കിലും അതിൽ നിന്ന് പുറത്തു വരുന്നതിനുള്ള ശ്രമത്തിലാണ് ടിവികെ.

മംഗളൂരു റെയ്ൽവേ സ്റ്റേഷൻ മൈസൂരു ഡിവിഷനിലേക്ക് തന്നെ; തീരുമാനത്തിൽ മാറ്റമില്ലെന്ന് വ്യക്തമാക്കി കേന്ദ്ര റെയ്ൽവേ മന്ത്രി

പ്രായപൂർത്തിയാകാത്ത പെൺകുട്ടി കള്ള് കുടിച്ച് കുഴഞ്ഞു വീണു; ഷാപ്പ് ജീവനക്കാരനെതിരേ കേസ്

യുഎഇ പ്രധാനമന്ത്രിയുടെ സഹോദരൻ അന്തരിച്ചു; ദുബായിൽ 10 ദിവസം ദുഃഖാചരണം

ഇൻഫ്ലുവൻസറെ ചവിട്ടി മൂലയ്ക്കിട്ട് റോബോട്ട്; ആദ്യ റോബോട്ട്- മനുഷ്യ പോരാട്ടം|Video

അയോധ്യ രാമക്ഷേത്ര കൊള്ള സിസിടിവിയിൽ പതിഞ്ഞത് 105 തവണ; എസ്ഐടി റിപ്പോർട്ട് സുപ്രീം കോടതിയിൽ