ഗാസിയാബാദ് റെയിൽവേ സ്റ്റേഷൻ
ഗാസിയാബാദ്: ഉത്തർപ്രദേശിലെ ഗാസിയാബാദ് റെയിൽവേ പൊലീസ് സ്റ്റേഷനിൽ വച്ച് പ്രായപൂർത്തിയാകാത്ത കുട്ടിയെ മർദിച്ചതിന് മുതിർന്ന പൊലീസുകാരനെതിരേ നടപടി.15 കാരനെ മർദിച്ചതിന് പൊലീസുകാരനെ സ്ഥലംമാറ്റിയതായും സംഭവത്തിൽ സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും ഗാസിയാബാദ് എസ്പി അശുതോഷ് ശുക്ല അറിയിച്ചു.
യൂണിഫോം ധരിച്ച പൊലീസ് ഉദ‍്യോഗസ്ഥൻ കൈയിൽ കരുതിയ വടികൊണ്ട് കുട്ടിയെ ആവർത്തിച്ച് അടിക്കുന്നതിന്‍റെ വിഡിയോ പുറത്തുവന്നിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് നടപടിയുണ്ടായിരിക്കുന്നത്.
വ‍്യാഴാഴ്ച രാത്രിയാണ് വിഷയത്തിനാസ്പദമായ സംഭവം നടന്നതെന്ന് എസ്പി പറഞ്ഞു. റെയിൽവേ സ്റ്റേഷനിൽ വച്ച് യാത്രാക്കാരന്‍റെ സാധനങ്ങൾ മോഷ്ഠിച്ചെന്ന് ആരോപിച്ച് 15കാരനെ ഗാസിയാബാദ് റെയിൽവേ പൊലീസ് പിടികൂടുകയായിരുന്നു.