'മഹാത്മ ഗാന്ധിയുടെ ജീവിതം എന്നും പ്രചോദനം'; ആദരമർപ്പിച്ച് രാജ്യം 
India

'മഹാത്മ ഗാന്ധിയുടെ ജീവിതം എന്നും പ്രചോദനം'; ആദരമർപ്പിച്ച് രാജ്യം

രാഷ്ട്രപതി ദ്രൗപതി മുർമു, ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ, ലോക്സഭാ സ്പീക്കർ ഓം ബിർല, ലോക്സഭാ കക്ഷി നേതാവ് രാഹുൽ ഗാന്ധി എന്നിവരും രാജ്ഘട്ടിൽ പുഷ്പാർച്ചന നടത്തി

Namitha Mohanan

ന്യൂഡൽഹി: മഹാത്മ ഗാന്ധിയുടെ ജീവിതം എന്നും പ്രചോദനമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്ഘട്ടിൽ മഹാത്മ ഗാന്ധിയുടെ സമാധിയിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് എക്സിലൂടെ പ്രധാനമന്ത്രിയുടെ പ്രതികരണം.

രാഷ്ട്രപതി ദ്രൗപതി മുർമു, ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ, ലോക്സഭാ സ്പീക്കർ ഓം ബിർല, ലോക്സഭാ കക്ഷി നേതാവ് രാഹുൽ ഗാന്ധി തുടങ്ങിയവരും രാജ്ഘട്ടിൽ പുഷ്പാർച്ചന നടത്തി.

''എല്ലാവർ‌ക്കും വേണ്ടി ബാപ്പുവിന് അദ്ദേഹത്തിന്റെ ജന്മദിനത്തിൽ അഭിവാദ്യങ്ങൾ. സത്യത്തിലും ഐക്യത്തിലും സമത്വത്തിലും അധിഷ്ഠിതമായ അദ്ദേഹത്തിന്റെ ജീവിതവും ആദർശങ്ങളും എന്നും പ്രചോദനമായി നിലനിൽക്കും''– പ്രധാനമന്ത്രി എക്സിൽ കുറിച്ചു.

അതിതീവ്ര മഴ; 10 ജില്ലകളിലെ സ്കൂളുകൾക്ക് ബുധനാഴ്ച അവധി

ജാർഖണ്ഡിൽ മിന്നലേറ്റ് 13 പേർ മരിച്ചു; എട്ട് പേർക്ക് പരുക്ക്

എൻജിൻ പണിമുടക്കി; റോ റോ കടലിലേക്ക് ഒഴുകി, കൊച്ചുകുട്ടികളടക്കം 50 യാത്രക്കാരെ രക്ഷപ്പെടുത്തി

ഝാർഖണ്ഡിൽ രണ്ട് മാവോയിസ്റ്റുകൾ അറസ്റ്റിൽ

ഓണം; കെഎസ്ആര്‍ടിസിയുടെ പ്രത്യേക അന്തര്‍സംസ്ഥാന സര്‍വീസുകളുടെ ഓണ്‍ലൈന്‍ ബുക്കിങ് തുടങ്ങി