India

പാക് പ്രധാനമന്ത്രിയെ സാക്ഷിയാക്കി മോദിയുടെ ഭീകരവിരുദ്ധ പ്രസംഗം - Video

അതിർത്തി കടന്നുള്ള ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന രാജ്യങ്ങൾക്കെതിരേ എസ്‌സിഒ യോഗത്തിൽ നരേന്ദ്ര മോദിയുടെ രൂക്ഷ വിമർശനം

MV Desk

ന്യൂഡൽഹി: ചില രാജ്യങ്ങൾ അതിർത്തി കടന്നുള്ള ഭീകരവാദത്തെ ഉപയോഗപ്പെടുത്തുകയും, ഭീകരവാദികൾക്ക് സുരക്ഷിത താവളം ഒരുക്കുകയും ചെയ്യുന്നുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഷാങ്‌ഹായ് കോഓപ്പറേഷൻ ഓർഗനൈസേഷൻ (എസ്‌സിഒ) ഉച്ചകോടിയിൽ പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിനെ സാക്ഷിയാക്കിയാണ്, ഒരു രാജ്യത്തിന്‍റെ പേരെടുത്തു പറയാതെ മോദിയുടെ വിമർശനം.

അതിർത്തികടന്നുള്ള ഭീകരവാദത്തെ എസ്‌സിഒ യോഗം ഔപചാരികമായി അപലപിക്കണമെന്നും മോദി ആവശ്യപ്പെട്ടു. പ്രാദേശികതലത്തിലും ആഗോളതലത്തിലും സമാധാനത്തിനു ഭീഷണിയാണ് ഭീകരവാദമെന്നും അദ്ദേഹം പറഞ്ഞു.

വിർച്വൽ ഉച്ചകോടിയിൽ ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങ്ങും റഷ്യൻ പ്രസിഡന്‍റ് വ്ളാദിമിർ പുടിനും പങ്കെടുക്കുന്നുണ്ട്.

മാടക്കര പള്ളിയിൽ പൊലീസ് കയറിയ സംഭവം, എസ്ഐ ഉൾപ്പടെ അഞ്ച് ഉദ്യോഗസ്ഥർക്കെതിരേ നടപടി

'ശബരിമല അയ്യപ്പനെ അധിക്ഷേപിച്ചു'; സണ്ണി എം. കപിക്കാടിനെതിരേ പൊലീസിൽ പരാതി

രണ്ടാമത് മന്തി റൈസ് ചോദിച്ചതിന് വിദ്യാർഥികൾക്ക് മർദനം, കടയുടമയും ജീവനക്കാരും കസ്റ്റഡിയിൽ

ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകാതിരുന്നത് ഓട്ടോറിക്ഷ രൂപമാറ്റം വരുത്തിയതിനാൽ: പ്രാഥമിക അന്വേഷണ റിപ്പോർട്ട്

സുകുമാരക്കുറുപ്പ് ജീവനോടെയുണ്ട്‍? ബ്രൂണെയിലെന്ന് വാർത്ത, അന്വേഷിക്കാൻ പൊലീസ്