.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
India

'സ്വവർഗ വിവാഹം ഇന്ത്യൻ സംസ്ക്കാരത്തിന് യോജിക്കുന്നതല്ല'; സുപ്രീം കോടതിയിൽ സത്യവാങ് മൂലം സമർപ്പിച്ച് കേന്ദ്രം

സാധാരണയായി വ്യത്യസ്ത ജാതിയിലും മതത്തിലും പെട്ടവരുടെ വിവാഹത്തിന് ലഭിക്കുന്ന ഭരണഘടനാ പരമായ പരിരക്ഷയുടെ പരിതിയിൽ പോലും സ്വവർഗ വിവാഹം വരില്ല

MV Desk

ന്യൂഡൽഹി: സ്വവർഗ വിവാഹത്തെ (same sex marriage) എതിർത്ത് കേന്ദ്രം സുപ്രീം കോടതിയിൽ (Supreme Court) സത്യവങ് മൂലം ഫയൽ ചെയ്തു. ഇന്ത്യൻ സംസ്ക്കാരത്തിനും ജീവിത രീതിക്കും സ്വവർഗ വിവാഹം (same sex marriage) എതിരാണെന്ന് കേന്ദ്രം കോടതിയിൽ പറഞ്ഞു. സ്വവർഗ വിവാഹവുമായി (same sex marriage) ബന്ധപ്പെട്ട നിയമ നിർമ്മാണത്തിന് തയ്യാറല്ലെന്നും കേന്ദ്രം കോടതിയിൽ നിലപാടറിയിച്ചു.

സെക്ഷൻ 377 റദ്ദാക്കിയതുകൊണ്ടു മാത്രം സ്വവർഗ വിവാഹം നിയമപരമാവില്ലെന്ന് കേന്ദ്രം പറഞ്ഞു. സ്വവർഗരതി കുറ്റകരമാണെന്ന് പറയുന്ന സെക്ഷനാണ് 377. ഇത് നേരെത്തെ റദ്ദാക്കിയിരുന്നു.

‌1954-ലെ സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം സ്വവർഗ വിവാഹം (same sex marriage) രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കില്ല. സാധാരണയായി വ്യത്യസ്ത ജാതിയിലും മതത്തിലും പെട്ടവരുടെ വിവാഹത്തിന് ലഭിക്കുന്ന ഭരണഘടനാ പരമായ പരിരക്ഷയുടെ പരിതിയിൽ പോലും സ്വവർഗ വിവാഹം വരില്ല. ഇഷ്ടമുള്ളയാളെ വിവാഹം ചെയ്യാൻ ഭരണഘടന നൽകുന്ന അവകാശം സ്വവർഗ വിവാഹത്തിന് ഉള്ളതല്ലെന്നും സ്വവർഗ വിവാഹം മൗലികാവകാശമായി പരിഗണിക്കാനാവില്ലെന്നും കേന്ദ്രം നൽകിയ സത്യവാങ് മൂലത്തിൽ വ്യക്തമാക്കുന്നു.

'ചേട്ടൻ' വീണു, 'അനിയൻ' വാണു; ചെന്നൈയെ തോൽപ്പിച്ച് രാജസ്ഥാൻ

'ഡീലി'നു പിന്നാലെ 'എസ്ഡിപിഐ പിന്തുണ' വിവാദം; വിയർത്ത് സിപിഎം

വിജയ്ക്ക് 603 കോടി രൂപയുടെ ആസ്തി, ഭാര്യക്ക് 16.76 കോടിയുടെ സ്വത്ത്

ഹരിപ്പാട് സന്ദീപ് വാചസ്പതിക്ക് വോട്ട് തേടി നടി ഖുശ്ബു

നടൻ സലീം കുമാറിനെതിരേ തെരഞ്ഞെടുപ്പു കമ്മിഷനിൽ പരാതി