പ്രധാനമന്ത്രിയുടെ വിമാനത്തിനു നേരെ ഭീകരാക്രമണ മുന്നറിയിപ്പ്; ഒരാൾ അറസ്റ്റിൽ 
India

പ്രധാനമന്ത്രിയുടെ വിമാനത്തിനു നേരെ ഭീകരാക്രമണ മുന്നറിയിപ്പ്; ഒരാൾ അറസ്റ്റിൽ

മോദിയുടെ രണ്ടു ദിവസത്തെ യുഎസ് സന്ദർശനത്തിനു മുൻപാണ് മുന്നറിയിപ്പ് ലഭിച്ചത്

Namitha Mohanan

മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിമാനത്തിനു നേരെ ഭീകരാക്രമണ മുന്നറിയിപ്പ്. മോദിയുടെ രണ്ടു ദിവസത്തെ യുഎസ് സന്ദർശനത്തിനു മുൻപാണ് മുന്നറിയിപ്പ് ലഭിച്ചത്. സംഭവത്തിൽ ഒരാളെ അറസ്റ്റു ചെയ്തതായി പൊലീസ് അറിയിച്ചു.

പ്രധാനമന്ത്രി യുഎസ് സന്ദർശനത്തിനു പോകുമ്പോൾ വിമാനത്തിനു നേരെ ഭീകരാക്രമണ സാധ്യതയുണ്ടെന്നായിരുന്നു മുംബൈ പൊലീസ് കൺട്രോൾ റൂമിലേക്ക് ഫോൺ കോൾ വന്നത്. തുടർ‌ന്നു നടത്തിയ അന്വേഷണത്തിൽ ചെമ്പൂർ മേഖലയിൽനിന്നാണ് പ്രതി അറസ്റ്റിലായത്. ഇയാൾ മനോദൗർ‌ബല്യമുള്ളയാളാണെന്ന് പൊലീസ് അറിയിച്ചു.