കഴിഞ്ഞ 6 മാസമായി ഉപയോഗിക്കാത്ത റേഷൻ കാർഡുകൾ ഒക്റ്റോബർ 1 മുതൽ മരവിപ്പിക്കും

 

ration store - file image

India

6 മാസമായി ഉപയോഗിക്കാത്ത റേഷൻ കാർഡുകൾ ഒക്റ്റോബർ 1 മുതൽ മരവിപ്പിക്കും

6 മാസത്തോളം ഉപയോഗിക്കാത്ത ഒരു കോടി അൻപത്തിയെട്ട് ലക്ഷം പേരുടെ റേഷൻ കാർഡുകളാണ് മരവിപ്പിക്കുക

Namitha Mohanan

ന്യൂഡൽഹി: കഴിഞ്ഞ 6 മാസത്തിൽ ഉപയോഗിക്കാത്ത റേഷൻ കാർഡുകൾ മരവിപ്പിക്കാൻ നീക്കം. കേന്ദ്ര സർക്കാരാണ് ഇത് സംബന്ധിച്ച നടപടിയാരംഭിച്ചത്. 6 മാസത്തോളം ഉപയോഗിക്കാത്ത ഒരു കോടി അൻപത്തിയെട്ട് ലക്ഷം പേരുടെ റേഷൻ കാർഡുകൾ ഒക്റ്റോബർ ഒന്നുമുതലാവും മരവിപ്പിക്കുക.

എന്നാൽ ഇവരുടെ പേര് ഉടൻ വെട്ടില്ല. പകരം യഥാർഥ ഉപയോക്താവാണെന്ന് തെളിയിക്കാനായി 3 മാസം സമയം അനുവദിക്കും. ഇതിനുള്ളിൽ തിരിച്ചറിയൽ നടപടികൾ പൂർത്തിയാക്കിയാൽ റേഷൻ കാർഡ് മരവിപ്പിച്ച നടപടി പിൻവലിക്കും. വ്യാജ കാർഡുകൾ, ഡ്യൂപ്ലിക്കേറ്റ് കാർഡുകൾ, സംശയാസ്പദമായ കാർഡുകൾ എന്നിവയെ ലക്ഷ്യം വച്ചാണ് നടപടിയെന്നാണ് റിപ്പോർട്ടുകൾ.

എഫ്‌സിആർഎ രജിസ്‌ട്രേഷന് കൈക്കൂലി; കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ രണ്ട് ഉദ്യോഗസ്ഥർ പിടിയിൽ

തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ നേട്ടം കൊയ്ത് എൽഡിഎഫ്; യുഡിഎഫിന് സീറ്റ് നഷ്ടം, സിറ്റിങ് സീറ്റ് നിലനിർത്തി ബിജെപി

എം.എ. കൃഷ്ണന്‍ അന്തരിച്ചു

"സതീശൻ വിമാനയാത്രയെക്കുറിച്ച് വ്യക്തത വരുത്തണം"; നിലപാട് പറഞ്ഞ് കെ. സുധാകരൻ

പാലക്കാട്ട് വീട്ടിലെ വാട്ടർടാങ്കിൽ നിന്ന് 2 കുട്ടികളുടെ മൃതദേഹം കണ്ടെത്തി