'മുരാസു' ചുഴലിക്കാറ്റായി മാറി; ചൊവ്വാഴ്ചയോടെ കരതൊടും, ജാഗ്രതാ നിർദേശം
അമരാവതി: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട തീവ്രന്യൂനമർദം 'മുരാസു' ചുഴലിക്കാറ്റായി ശക്തിപ്രാപിച്ചതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തിങ്കളാഴ്ചയോടെ ഇത് കരുത്താർജിച്ച് തീവ്ര ചുഴലിക്കാറ്റായി മാറുമെന്നും ചൊവ്വാഴ്ചയോടെ കരതൊടുമെന്നുമാണ് കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനം.
ചൊവ്വാഴ്ച ആന്ധ്രാപ്രദേശിലെ നെല്ലൂരിനും നർസാപുരിനും ഇടയിൽ പരമാവധി 120 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തിൽ ആന്ധ്രാപ്രദേശിലെ തീരപ്രദേശങ്ങളിലും റായലസീമയിലും അതിശക്തമായ മഴയുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഏലൂരു, വെസ്റ്റ് ഗോദാവരി, കൃഷ്ണ, ഗുണ്ടൂർ, നെല്ലൂർ, തുരുപ്പതി തുടങ്ങിയ ജില്ലകളിൽ കനത്ത മഴയ്ക്കുള്ള സാധ്യത കാലാവസ്ഥാ വരുപ്പ് പ്രവചിച്ചിട്ടുണ്ട്.
ഓക്റ്റോബർ 28 ന് ആന്ധ്രാതീരത്ത് അർണവ് ചുഴലിക്കാറ്റ് ആഞ്ഞു വീശിയിരുന്നു. ഇതിന്‍റെ ആഘാതത്തിൽ നിന്ന് സംസ്ഥാനം കരകയറും മുൻപാണ് ആന്ധ്രാതിരത്തെ ലക്ഷ്യം വച്ച് പുതിയ ചുഴലിക്കാറ്റ് രൂപം കൊണ്ടിരിക്കുന്നത്. അർണവ് ചുഴലിക്കാറ്റ് 4600 കോടി രൂപയുടെ നാശനഷ്ടവും 7 പേരുടെ മരണത്തിന് കാരണമാവുകയും ചെയ്തിരുന്നു.