നൈനാർ നാഗേന്ദ്രൻ

 
India

അണ്ണാമലൈക്ക് പകരം നൈനാർ നാഗേന്ദ്രൻ തമിഴ്നാട് ബിജെപി അധ‍്യക്ഷൻ

ചെന്നൈയിലെ പാർട്ടി ആസ്ഥാനത്ത് എത്തി നൈനാർ നാമനിർദേശ പത്രിക സമർപ്പിച്ചു

Aswin AM

ചെന്നൈ: നൈനാർ നാഗേന്ദ്രൻ തമിഴ്നാട് ബിജെപി അധ‍്യക്ഷനാകും. ചെന്നൈയിലെ പാർട്ടി ആസ്ഥാനത്ത് എത്തി നൈനാർ നാമനിർദേശ പത്രിക സമർപ്പിച്ചു.

അധ‍്യക്ഷ സ്ഥാനത്തേക്ക് നൈനാർ മാത്രമാണ് പത്രിക സമർപ്പിച്ചത്. ശനിയാഴ്ചയോടെ ഔദ‍്യോഗിക പ്രഖ‍്യാപനമുണ്ടാവുമെന്നാണ് വിവരം.

2017ലാണ് എഐഎഡിഎംകെ പ്രവർത്തകനായിരുന്ന നൈനാർ ബിജെപിയിൽ ചേർന്നത്. നിലവിൽ തിരുനെൽവേലി എംഎൽഎയാണ് അദ്ദേഹം.

തേവർ സമുദായത്തിലുള്ള ആളായതിനാലാണ് നൈനാറിനെ അധ‍്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കാൻ കാരണമെന്നാണ് വിലയിരുത്തൽ.

വനിതകൾക്ക് സുരക്ഷിത യാത്രയൊരുക്കാൻ രാത്രികാല സർവീസ്; കെഎസ്ആർടിസിയുടെ 'പിങ്ക് ബസ്' വ്യാഴാഴ്ച മുതൽ

അന്ന് മണ്ണ് വാരി തിന്നപ്പോൾ വായ തുറന്നില്ലല്ലോ; ടോവിനോ തോമസിന്‍റെ വീടിന് മുന്നിൽ യുവമോര്‍ച്ച പ്രതിഷേധം

ധർമേന്ദ്ര പ്രധാന്‍റെ മകൾക്കെതിരേ സിജെപി അനുകൂലികളുടെ സൈബറാക്രമണം; ഇൻസ്റ്റഗ്രാം അക്കൗണ്ട് ഡിആക്റ്റിവേറ്റ് ചെയ്ത് നൈമിഷ

തിരുവനന്തപുരത്ത് ഭാര്യയ്ക്ക് നേരെ ഭർത്താവിന്‍റെ ആക്രമണം; നടുറോഡില്‍ വച്ച് യുവതിയുടെ കൈപ്പത്തി പൂര്‍ണമായി വെട്ടിമാറ്റി

സംസ്ഥാനത്ത് വ്യാഴാഴ്ച കെഎസ്‌യു വിദ്യാഭ്യാസ ബന്ദ്