നാനാ പടേക്കർ

 
India

നാനാ പടേക്കറിന് അന്ത്യവിശ്രമം പുനെയിലെ ഫാം ഹൗസിൽ

പുനെ നഗരത്തിന്‍റെ പ്രാന്തപ്രദേശമായ ദോൻജെയിലാണ് ഫാം ഹൗസ് സ്ഥിതിചെയ്യുന്നത്

Sarath Nath MS

പുനെ: അന്തരിച്ച ബോളിവുഡ് നടൻ നാനാ പടേക്കറിന്‍റെ സംസ്കാര ചടങ്ങുകൾ മഹാരാഷ്ട്രയിലെ പുനെയിലുള്ള അദ്ദേഹത്തിന്‍റെ ഫാം ഹൗസിൽ നടക്കും. നാനാ പടേക്കറിന്‍റെ സാമൂഹിക സംഘടനയായ നാം ഫൗണ്ടേഷന്‍റെ സിഇഒ ഗണേഷ് തോരറ്റ് ആണ് ഇക്കാര്യം അറിയിച്ചത്. പുനെ നഗരത്തിന്‍റെ പ്രാന്തപ്രദേശമായ ദോൻജെയിലാണ് ഫാം ഹൗസ് സ്ഥിതിചെയ്യുന്നത്.

75കാരനായ നാനാ പടേക്കർ വ്യാഴാഴ്ച പുലർച്ചെ ഗോവയിലാണ് ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചത്. വൈകിട്ട് അഞ്ചോടെ ഭൗതികദേഹം പുനെയിൽ എത്തിക്കും. തുടർന്ന് പൊതുദർശനത്തിന് വച്ചശേഷം ഫാം ഹൗസിൽ സംസ്കരിക്കും. ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാര ചടങ്ങ് നടത്തുകയെന്ന് മഹാരാഷ്ട്ര സർക്കാർ അറിയിച്ചിരുന്നു.