മിലാൻ പ്രധാൻ

 
India

നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പ്; കോൺഗ്രസ് സ്ഥാനാർഥി മിലൻ പ്രധാന് ജാമ്യം

ഇതോടെ ആറിനു നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ അദ്ദേഹത്തിന് പ്രചാരണം നടത്താൻ വഴിയൊരുങ്ങി

MV Desk

കോൽക്കത്ത: നന്ദിഗ്രാം നിയമസഭാ ഉപതെരഞ്ഞെടുപ്പിലെ കോൺഗ്രസ് സ്ഥാനാർഥി മിലൻ പ്രധാന് 2007ലെ ആറ് ക്രിമിനൽ കേസുകളിൽ കകൽക്കട്ട ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. ഒക്റ്റോബർ 20 വരെയാണ് ജാമ്യം. ഇതോടെ ആറിനു നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ അദ്ദേഹത്തിന് പ്രചാരണം നടത്താൻ വഴിയൊരുങ്ങി.

മുഖ്യമന്ത്രി സുവേന്ദു അധികാരി ഭവാനിപുർ മണ്ഡലം നിലനിർത്തി നന്ദിഗ്രാമിൽ നിന്നു രാജിവച്ച പശ്ചാത്തലത്തിലാണ് ഉപതെരഞ്ഞെടുപ്പ്. ഇവിടത്തെ തൃണമൂൽ സ്ഥാനാർഥി നേരത്തേ മത്സരത്തിൽ നിന്നു പിന്മാറിയിരുന്നു. ഇതേത്തുടർന്നു തൃണമൂൽ അധ്യക്ഷ മമത ബാനർജി, കോൺഗ്രസ് സ്ഥാനാർഥി മിലൻ പ്രധാന് പിന്തുണ പ്രഖ്യാപിച്ചു.

എന്നാൽ, 2007ലെ നന്ദിഗ്രാം ഭൂമി ഏറ്റെടുക്കൽ വിരുദ്ധ പ്രക്ഷോഭകാലത്ത് കൊലപാതകം, കൊലപാതകശ്രമം, ആയുധ നിയമ ലംഘനം തുടങ്ങിയ കുറ്റങ്ങൾ ചുമത്തി രജിസ്റ്റർ ചെയ്ത കേസുകളിൽ പ്രധാൻ അറസ്റ്റിലായി. ഇതേത്തുടർന്നാണു ജാമ്യത്തിനു വേണ്ടി ഹൈക്കോടതിയെ സമീപിച്ചത്.

21ന് വിചാരണക്കോടതിക്ക് മുന്നിൽ ഹാജരാകാൻ നിർദ്ദേശിച്ച കോടതി, ആറ് കേസുകളിലുമായി 20,000 രൂപ വീതം ജാമ്യബോണ്ട് കെട്ടിവെക്കാനും ഉത്തരവിട്ടു. അന്വേഷണ ഉദ്യോഗസ്ഥന് മൊബൈൽ ഫോൺ നമ്പർ നൽകണം, ദിവസം രണ്ടു തവണ ഉദ്യോഗസ്ഥന് സ്ഥാനാർഥിയെ ഫോണിൽ ബന്ധപ്പെടാം തുടങ്ങിയ ഉപാധികൾ കോടതി മുന്നോട്ടുവച്ചിട്ടുണ്ട്. ഒക്റ്റോബർ നാലിനു പ്രചാരണം അവസാനിക്കും. ഒമ്പതിനാണു വോട്ടെണ്ണൽ.

മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ വിശ്വസ്തൻ കൊല്ലപ്പെട്ട ചന്ദ്രനാഥ് രഥിന്‍റെ അമ്മ ഹസിറാണി രഥാണ് ബിജെപി സ്ഥാനാർഥി.

ഭീകര പ്രവർത്തനം; അസമിൽ ആറ് പേർ എൻഐഎയുടെ പിടിയിൽ

ദയാവധത്തിനെതിരേ ആഞ്ഞടിച്ച് ലിയോ പതിനാലാമൻ പാപ്പ| വീഡിയോ

ട്രാക്കിൽ ചരിത്രം; 4x400 റിലേയിൽ സ്വർണം നേടി ഇന്ത്യൻ വനിതകൾ

ഡൽഹിയിൽ കെട്ടിടം തകർന്ന് വീണ് മലയാളി മരിച്ചു; നാല് പേർക്ക് പരുക്ക്

പാക് വ്യോമപാത വിലക്ക്; ബദൽ പാതയ്ക്കായി ചൈനയുമായി ഇന്ത്യ ചർച്ചയിൽ