നരേന്ദ്ര മോദി

 
India

നരേന്ദ്ര മോദി ഡിസംബറിൽ ക്യാനഡ സന്ദർശിച്ചേക്കും

കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി ആണ് ഇക്കാര്യം പുറത്തുവിട്ടത്

MV Desk

ഒട്ടാവ: പ്രധാനമന്ത്രി നരേന്ദ്ര മോദി ഡിസംബറില്‍ ക്യാനഡ സന്ദര്‍ശിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി പറഞ്ഞു. വര്‍ഷാവസാനത്തോടെ വ്യാപാര കരാറിലെത്താന്‍ ഇരുരാജ്യങ്ങളും ലക്ഷ്യമിടുകയാണെന്നു വ്യക്തമാക്കിയ കാര്‍ണി, ഇന്ത്യയുമായുള്ള ബന്ധം 'അതിപ്രധാനം' ആണെന്നും വിശേഷിപ്പിച്ചു.

'ഇന്ത്യയുമായുള്ള വ്യാപാര ചര്‍ച്ചകളില്‍ മികച്ച പുരോഗതി കൈവരിക്കുന്നുണ്ട്. പല തലങ്ങളിലും അതീവ പ്രാധാന്യമര്‍ഹിക്കുന്ന ഒരു ബന്ധമായിരിക്കും അത്. ജനങ്ങള്‍ തമ്മിലുള്ള ബന്ധം, സുരക്ഷാ സഹകരണം, അതുപോലെ വ്യാപാര-സാമ്പത്തിക മേഖലകള്‍ എന്നിങ്ങനെ പല തലങ്ങളില്‍. ക്യാനഡ സന്ദര്‍ശിക്കാന്‍ പോകുന്ന പ്രധാനമന്ത്രി മോദിയെ സ്വീകരിക്കാന്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്നും' ന്യൂയോര്‍ക്കില്‍ നടന്ന ഐക്യരാഷ്‌ട്രസഭ പൊതുസഭാ സമ്മേളനത്തിനിടെ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കനേഡിയന്‍ പ്രധാനമന്ത്രി പറഞ്ഞു.

ഭീകരനായ ഹര്‍ദീപ് നിജ്ജറിന്‍റെ കൊലപാതകത്തില്‍ ക്യാനഡയുടെ മുന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ഇന്ത്യയെ കുറ്റപ്പെടുത്തിയതിനു ശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ വിള്ളലുകള്‍ രൂപപ്പെട്ടിരുന്നു. അതിനുശേഷം കാര്‍ണി അധികാരത്തിലേറിയതോടെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം മെച്ചപ്പെട്ടത്. 2025ലെ ജി20 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി കാര്‍ണിയുടെ നേതൃത്വത്തില്‍ ക്യാനഡ ഇന്ത്യയുമായുള്ള വ്യാപാര ചര്‍ച്ചകള്‍ പുനരാരംഭിച്ചിരുന്നു.

സൂര്യ കൃഷ്ണമൂർത്തി അന്തരിച്ചു

തമിഴ്നാട് സർക്കാർ വിദ്യാർഥി ഹോസ്റ്റലുകളിൽ ബീഫ് ഉൾപ്പെടുത്താനുള്ള നിർദേശം വിവാദത്തിൽ

2027-28 ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിച്ചേക്കും; പ്രീ-ബജറ്റ് ചർച്ച ഒക്റ്റോബർ 12 മുതൽ

കൈക്കൂലി കേസിൽ പിണറായിക്കും റിയാസിനുമെതിരേ അന്വേഷണം; എസ്ഐടി രൂപീകരിച്ചു

യുപിയിൽ അനധികൃത ആയുധ നിർമാണ കേന്ദ്രത്തിൽ നിന്ന് 16 തോക്കുകൾ പിടികൂടി; രണ്ട് പേർ അറസ്റ്റിൽ