ഡൽഹിയിൽ നടന്ന സിജെപി പ്രതിഷേധം (ഫയൽ ചിത്രം)

 
India

കനത്ത സുരക്ഷയിൽ രാജ്യതലസ്ഥാനം; 16 മെട്രൊ സ്റ്റേഷനുകൾ അടച്ചിട്ടു

സെൻട്രൽ ഡൽഹിയിലെ രാജീവ് ചൗക്ക്, പട്ടേൽ ചൗക്ക്, ജൻപഥ്, സെൻട്രൽ സെക്രട്ടേറിയറ്റ് തുടങ്ങിയ മെട്രൊ സ്റ്റേഷനുകളാണ് അടച്ചിട്ടത്

Sarath Nath MS

ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടിയുടെ സമരം വീണ്ടും അരങ്ങേറാൻ സാധ്യതയുള്ളതിനാൽ ഡൽഹിയിൽ സുരക്ഷാക്രമീകരണങ്ങൾ ശക്തിപ്പെടുത്തി. സെൻട്രൽ ഡൽഹിയിലെ കൊണാട്ട് പ്ലേസ്, ജന്തർ മന്ദർ, റാഫി മാർഗ്, പാർലമെന്‍റ് സ്ട്രീറ്റ് തുടങ്ങിയ പ്രദേശങ്ങളിൽ ബഹുതല സുരക്ഷാക്രമീകരണങ്ങൾ ഏർപ്പെടുത്തി.

പ്രധാന കേന്ദ്രങ്ങളിൽ കൂടുതൽ പൊലീസിനെയും അർധസൈനികരെയും ദ്രുത കർമ സേനയെയും വിന്യസിച്ചു. കൊണാട്ട് പ്ലേസ്, റാഫി മാർഗ്, ജന്തർ മന്ദർ എന്നിവിടങ്ങളിലും സമീപത്തെ റോഡുകളിലും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. പാർലമെന്‍റ്, പ്രധാന സർക്കാർ ഓഫീസുകൾ എന്നിവിടങ്ങളിൽ സുരക്ഷ വർധിപ്പിച്ചു.

സുരക്ഷാ കാരണങ്ങൾ ഉന്നയിച്ച് 16 മെട്രൊ സ്റ്റേഷനുകൾ ഇനിയൊരു അറിയിപ്പ് ഉണ്ടാവുന്നതു വരെ അടച്ചിട്ടു. ലോക് കല്യാണ്‍ മാര്‍ഗ്, രാജീവ് ചൗക്ക്, പട്ടേല്‍ ചൗക്ക്, രാമകൃഷ്ണ ആശ്രം മാര്‍ഗ്, ബാരക്കാംബ റോഡ്, സുപ്രീം കോര്‍ട്ട്, സേവാ തീര്‍ഥ്, ജന്‍പഥ്, മണ്ഡി ഹൗസ്, സെന്‍ട്രല്‍ സെക്രട്ടേറിയറ്റ്, ഐടിഒ, ഡല്‍ഹി ഗേറ്റ്, ഇന്ദ്രപ്രസ്ഥ, ജോര്‍ ബാഗ്, ശിവാജി സ്റ്റേഡിയം, ഖാന്‍ മാര്‍ക്കറ്റ് എന്നീ മെട്രൊ സ്റ്റേഷനുകളാണ് അടച്ചിട്ടത്.

പ്രിയദർശിനി പദ്ധതിക്കെതിരേ സ്വകാര‍്യ ബസ് ഉടമകൾ നൽകിയ ഹർജി തള്ളി

'കുറച്ചെങ്കിലും ഉളുപ്പുണ്ടെങ്കിൽ രാജിവയ്ക്കണം'; ഇഡി നടപടിയിൽ പിണറായി വിജയനെതിരേ രാജീവ് ചന്ദ്രശേഖർ

ഉത്തേജക മരുന്ന് പരിശോധനയിൽ പരാജയപ്പെട്ട ഇന്ത‍്യൻ ഗുസ്തി താരത്തിന് സസ്പെൻഷൻ

'പിണറായി വിജയനെ വലിക്കാൻ മാത്രം വലിപ്പമുള്ള മൂക്ക് ഇഡിക്കില്ല'; പ്രതികരണവുമായി എം. സ്വരാജ്

ഓട്ടോ ഡ്രൈവർ ഷൗക്കത്തലിയുടെ ആത്മഹത‍്യ; അന്വേഷണ റിപ്പോർട്ട് ഗതാഗത മന്ത്രിക്ക് കൈമാറി, എഎംവിഐക്ക് കാരണം കാണിക്കൽ നോട്ടീസ്