.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
ജാബുവ: ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് 370ലേറെ സീറ്റുകൾ ലഭിക്കുമെന്നു തനിക്ക് ഉറപ്പാണെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. എൻഡിഎ 400 കടക്കുമെന്നും മോദി ആവർത്തിച്ചു. മധ്യപ്രദേശിലെ ജാബുവയിൽ ഗോത്ര വിഭാഗത്തിന്റെ പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോൺഗ്രസ് എക്കാലവും ആദിവാസിവിരുദ്ധ നയമാണു പിന്തുടർന്നതെന്നും മോദി. തെരഞ്ഞെടുപ്പു വരുമ്പോൾ മാത്രമാണ് അവർ ആദിവാസികളെയും ഗ്രാമങ്ങളെയും കർഷകരെയും ഓർമിച്ചത്. കൊള്ളയും ഭിന്നിപ്പിക്കലുമാണ് കോൺഗ്രസിന്റെ നയം. പരാജയം മുന്നിൽക്കാണുന്ന അവർ ഇപ്പോഴും അതിനാണു ശ്രമിക്കുന്നത്. എന്നാൽ, ഇപ്പോൾ ജനങ്ങൾക്ക് സത്യമറിയാം. കോൺഗ്രസ് ഇനിയൊരു കാലത്തും വിജയിക്കില്ല.
നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് മധ്യപ്രദേശിൽ തകർന്നടിഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പിൽ അവർ തുടച്ചുനീക്കപ്പെടും. ബിജെപിക്കു 370 സീറ്റുകളും എൻഡിഎയ്ക്ക് 400 സീറ്റുകളും ഉറപ്പാക്കാൻ അദ്ദേഹം വോട്ടർമാരോട് അഭ്യർഥിച്ചു.