നീലലോഹിതദാസൻ നാടാർ

 
India

ലൈംഗികാതിക്രമ കേസ്; നീലലോഹിതദാസൻ നാടാരെ വെറുതേ വിട്ടതിനെതിരായ ഹർജി സുപ്രീം കോടതി തള്ളി

പരാതിക്കാരിയായ വനം വകുപ്പ് മുൻ ചീഫ് കൺസർവേറ്ററാണ് സുപ്രീം കോടതിയിൽ പുനപരിശോധന ഹർജി ഫ‍യൽചെയ്തത്

Namitha Mohanan

ന്യൂഡൽഹി: ലൈംഗികാതിക്രമ കേസിൽ മുൻ മന്ത്രി നീലലോഹിതദാസൻ നാടാരെ വെറുതെവിട്ട ഉത്തരവ് ശരിവച്ച് സുപ്രീം കോടതി. പരാതിക്കാരിയായ വനം വകുപ്പ് മുൻ ചീഫ് കൺസർവേറ്ററാണ് സുപ്രീം കോടതിയിൽ പുനപരിശോധന ഹർജി ഫ‍യൽചെയ്തത്.

1999 ൽ ലൈകികാതിക്രമം നടന്നെന്നാരോപിച്ച് 2002 ൽ വനം വകുപ്പിലെ മുൻ ഉദ്യോഗസ്ഥ നൽകിയ പരാതിയിലാണ് നീലലോഹിതദാസൻ‌ നാടാർക്കെതിരേ ലൈംഗികാതിക്രമ കേസ് രജിസ്റ്റർ‌ ചെയ്തത്. കോഴിക്കോട് ഗസ്റ്റ് ഹൈസിലേക്ക് വിളിച്ചു വരുത്തി ലൈംഗികാതിക്രമം നടത്തിയെന്നായിരുന്നു പരാതി.

കേസിൽ വിചാരണ കോടതി നീലലോഹിതദാസനെ കുറ്റക്കാരനായി കണ്ടെത്തുകയും ഒരു വർഷത്തെ തടവ് ശിക്ഷ വിധിക്കുകയും ചെയ്തിരുന്നു. എന്നാൽ ഈ വിധിക്കെതിരേ നീലലോഹതദാസൻ നാടാർ സമർപ്പിച്ച അപ്പീലിൽ ഹൈക്കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്ത് പരാതിക്കാരി സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.

പരാതിയിൽ ഒരാളെ മാത്രം പ്രതിയാക്കി, വകുപ്പുകൾ ഒഴിവാക്കി; പാലാരിവട്ടം എസ്എച്ച്ഒയ്ക്കെതിരേ നടി അൻസിബ കോടതിയിൽ

സ്വന്തം കുഞ്ഞിനെ വിറ്റ് മൊബൈൽ ഫോണും സ്വർണ മാലയും വാങ്ങി; ദമ്പതികൾ പിടിയിൽ

പഹൽഗാം ഭീകരാക്രമണം; അവസാന സൂത്രധാരനെയും ഇന്ത്യൻ സൈന്യം വധിച്ചു

ഇടുക്കി വനാതിർത്തിയിൽ കാട്ടാനശല്യം; രാവിലെ 6 വരെയും വൈകിട്ട് 6ന് ശേഷവും പുറത്തിറങ്ങരുതെന്ന് കലക്റ്റർ

ചക്രവാതച്ചുഴി; സംസ്ഥാനത്ത് ബുധനാഴ്ച മുതൽ മഴ കനക്കും