സെർവർ പ്രവർത്തിക്കുന്നില്ല; രാജസ്ഥാനിൽ നീറ്റ് യുജി പരീക്ഷ തടസപ്പെട്ടു

 
India

സെർവർ പ്രവർത്തിക്കുന്നില്ല; രാജസ്ഥാനിൽ നീറ്റ് പിജി പരീക്ഷ തടസപ്പെട്ടു

പരീക്ഷ സെപ്റ്റംബർ അഞ്ചിന് വീണ്ടും നടത്തുമെന്ന് ബോർഡ് അറിയിച്ചു

Aswin AM

ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിൽ സീതാപുര സെന്‍ററിൽ ഓഗസ്റ്റ് 30ന് നടക്കാനിരുന്ന നീറ്റ് പിജി പരീക്ഷ തടസപ്പെട്ടു. സാങ്കേതിക തകരാറിനെത്തുടർന്നാണ് നടപടി. പരീക്ഷ സെപ്റ്റംബർ അഞ്ചിന് വീണ്ടും നടത്തുമെന്ന് ബോർഡ് അറിയിച്ചു. 300 വിദ‍്യാർഥികളാണ് സീതാപുര സെന്‍ററിൽ‌ പരീക്ഷ എഴുതാനിരുന്നത്.

സെർവർ പ്രവർത്തിക്കുന്നില്ലെന്ന് തങ്ങൾക്ക് വിവരം ലഭിച്ചെന്നും അതിനാൽ പരീക്ഷ സാധാരണ ഗതിയിൽ തുടരാൻ കഴിഞ്ഞില്ലെന്നും എസിപി ലളിത് ശർമ പറഞ്ഞു.

ചില ഉദ‍്യോഗാർഥികൾ കമ്പ‍്യൂട്ടറുകൾ തുറന്നെങ്കിലും മറ്റു ചിലർ അതിനു മുതിർന്നില്ല. ഇത് പരീക്ഷയെ തടസപ്പെടുത്തിയെന്നും ഉദ‍്യോഗാർഥികളുമായി വിഷയം ചർച്ച ചെയ്തുവരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിദ‍്യാർ‌ഥികൾ ശക്തമായി പ്രതിഷേധിച്ചതോടെയാണ് പരീക്ഷ പുന:ക്രമീകരിച്ചത്.

നേപ്പാൾ പ്രളയം; കൂടുതൽ മലയാളികൾ മടങ്ങിയെത്തുന്നു, 7 പേരെ ഇനിയും കണ്ടെത്താനായില്ല

പോൺ ആപ്പുകളും ടോർ നെറ്റ്‌വർക്കും; കശ്മീരിൽ ഭീകരരുടെ പുതിയ ആശയവിനിമയ തന്ത്രം

യുപിയിൽ പനിക്കുള്ള കുത്തിവയ്പ്പെടുത്തു; മിനിട്ടുകൾക്കകം യുവാവ് മരിച്ചു

15-ാം വയസിൽ ദുലീപ് ട്രോഫി ടീമിന്‍റെ ക‍്യാപ്റ്റൻ; ചരിത്ര നേട്ടം കുറിച്ച് വൈഭവ് സൂര‍്യവംശി

ആറ് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്നു; യുപിയിൽ തെളിവെടുപ്പിനിടെ രക്ഷപ്പെടാൻ ശ്രമിച്ച പ്രതി പൊലീസിന്‍റെ വെടിയേറ്റു മരിച്ചു