നീറ്റ് വിദ്യാർഥിനി ജീവനൊടുക്കി

 
India

"നിങ്ങൾ എനിക്ക് വേണ്ടി എല്ലാം ത്യജിച്ചു, എന്നിട്ടും ഞാൻ പരാജയപ്പെട്ടു"; നീറ്റ് വിദ്യാർഥിനി ജീവനൊടുക്കി

കുട്ടി കടുത്ത മാനസിക സംഘർഷത്തിൽ ആയിരുന്നുവെന്ന് വീട്ടുകാർ പറയുന്നു.

നീതു ചന്ദ്രൻ

അഹില്യാനഗർ: നീറ്റ് പരീക്ഷയിൽ സ്കോർ കുറഞ്ഞതിനു പിന്നാലെ വിദ്യാർഥിനി ജീവനൊടുക്കി. മഹാരാഷ്ട്രയിലെ അഹില്യാ നഗർ ജില്ലയിലാണ് സംഭവം. ജലാൽപുർ ഗ്രാമത്തിലെ അങ്കിത സാംഗ്ലേയാണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് നാലു മണിയോടെയാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. നീറ്റ് പരീക്ഷയിൽ 166 മാർക്കാണ് അങ്കിതയ്ക്ക് ലഭിച്ചിരുന്നത്. കുട്ടി കടുത്ത മാനസിക സംഘർഷത്തിൽ ആയിരുന്നുവെന്ന് വീട്ടുകാർ പറയുന്നു.

അങ്കിതയുടെ മുറിയിൽ നിന്ന് ആത്മഹത്യാ കുറിപ്പും കണ്ടെടുത്തു. ഞാൻ നീറ്റിനു വേണ്ടി തയാറെടുക്കുമ്പോൾ നിങ്ങൾ എനിക്കു വേണ്ടി എല്ലാം ത്യജിക്കുകയായിരുന്നു. എന്നിട്ടും നിങ്ങളുടെ ആഗ്രഹങ്ങളൊന്നും പൂർത്തിയാക്കാൻ സാധിച്ചില്ല.

നിങ്ങളെന്നെ ഒരുപാട് സ്നേഹിച്ചു. പക്ഷേ നിങ്ങളുടെ ഒരു ആഗ്രഹം പോലും എനിക്ക് സഫലമാക്കാൻ സാധിച്ചില്ല. തന്‍റെ മരണത്തിന് ആരും ഉത്തരവാദികളല്ല എന്നും കുറിപ്പിലുണ്ട്. നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് സിജെപി നടത്തി പ്രതിഷേധം വിജയം കണ്ടതിനു തൊട്ടു പിന്നാലെയാണ് വീണ്ടും ഒരു വിദ്യാർഥി കൂടി ജീവനൊടുക്കിയിരിക്കുന്നത്.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. ഹെൽപ് ലൈൻ നമ്പർ -1056, 0471-2552056)

ഇ-20 പെട്രോളിനെതിരേ പാർലമെന്‍റ് മാർച്ച്

കേരളത്തിൽ മഴ ശക്തമാകും

വ്യാജ വായ്പാ തട്ടിപ്പിനെതിരേ മുന്നറിയിപ്പുമായി കേരള പൊലീസ്

'ഹിന്ദു ഭീകരത' വിദ്വേഷ പരാമർശമല്ല

'കർഫ്യൂ' മോഹൻദാസിനെതിരേ പൊലീസ് മേധാവിക്ക് പരാതി