പുതിയ ഗാര്‍ഹിക പാചകവാതക കണക്ഷന്‍ ഗ്യാസ് സിലിണ്ടറിന്റെ വലുപ്പം കുറച്ചു; നിരക്ക് കൂട്ടി

 

Representative image

India

പുതിയ ഗാര്‍ഹിക പാചകവാതക കണക്ഷന്‍ ഗ്യാസ് സിലിണ്ടറിന്റെ വലുപ്പം കുറച്ചു; നിരക്ക് കൂട്ടി

10 കിലോഗ്രാമിന്റെ പുതിയ കണക്ഷനും റഗുലേറ്ററും മറ്റും ലഭിക്കാനും 5000 രൂപ വരെയാണ് നിരക്ക്

Namitha Mohanan

തിരുവനന്തപുരം: പുതിയ ഗാര്‍ഹിക പാചകവാതക കണക്ഷന്‍ ഗ്യാസ് സിലിണ്ടറിന്റെ വലുപ്പം കുറച്ചു. പുതിയ ഗാര്‍ഹിക പാചകവാതക ഉപഭോക്താക്കള്‍ക്ക് 14.2 കിലോഗ്രാമിന് പകരം ലഭിക്കുന്നത് 10 കിലോഗ്രാമിന്റെ കോംപസിറ്റ് ഗ്യാസ് സിലിണ്ടറാവും ലഭിക്കുക. പാചകവാതക വിലയും കണക്ഷന്‍ നിരക്കുകളും ഉയര്‍ത്തിയിട്ടുണ്ട്. പശ്ചിമേഷ്യന്‍ സംഘര്‍ഷം മൂലം കേന്ദ്രം വരുത്തിയ പരിഷ്‌കരണങ്ങളുടെ ഭാഗമായാണ് മാറ്റം.

കേരളത്തില്‍ കഴിഞ്ഞ മാസങ്ങളിലായി ഇതു നടപ്പാക്കിത്തുടങ്ങിയിട്ടുണ്ട്. 10 കിലോഗ്രാമിന്റെ പുതിയ കണക്ഷനും റഗുലേറ്ററും മറ്റും ലഭിക്കാനും 5000 രൂപ വരെയാണ് നിരക്ക്. മുന്‍പ് ഗാര്‍ഹിക സിലിണ്ടറിനുള്ള പുതിയ കണക്ഷന് 4000 രൂപ വരെയായിരുന്നു നിരക്ക്.

അതേസമയം, പഴയ ഗാര്‍ഹിക സിലിണ്ടര്‍ കണക്ഷനുകള്‍ പഴയ വ്യവസ്ഥയില്‍ തന്നെയാണ് നിറച്ചു കൊടുക്കുന്നത്. മുന്‍പു പ്രയോജനപ്പെടുത്തിയിരുന്ന സബ്‌സിഡി ഉപയോക്താക്കള്‍ക്കു തുടരാനും അനുവാദമുണ്ട്.

കെഎസ്ആർടിസിക്ക് പുതിയ ബസുകൾ വാങ്ങാൻ ഇനി എംഎൽഎ ഫണ്ട്; ഉത്തരവിറക്കി സംസ്ഥാന സർക്കാർ

സസ്പെൻഷനിലായിരുന്ന ഡിവൈഎസ്പിയെ തിരിച്ചെടുത്ത നടപടി; കോൺഗ്രസ് നേതൃത്വത്തിൽ അമർഷം

ഇന്ത്യക്കെതിരേ സമനില; ബംഗളൂരുവിലെ ട്രാഫിക് ബ്ലോക്കിനെ പഴിച്ച് പനാമ കോച്ച്

കൊല്ലത്ത് യുവതിയെ തീകൊളുത്തി കൊല്ലാൻ ശ്രമിച്ചു; സുഹൃത്ത് അറസ്റ്റിൽ

മണിപ്പുരിൽ വീണ്ടും സംഘർഷം; 2 പേർ കൊല്ലപ്പെട്ടു, 2 പേർക്ക് പരുക്ക്