പൂജാരിമാർക്കിന് പോക്കറ്റില്ലാത്ത കുർത്ത; ഹരിദ്വാർ ക്ഷേത്രത്തിൽ ഇനി മുതൽ പുതിയ ഡ്രസ് കോഡ്

 
India

പൂജാരിമാർക്കിനി പോക്കറ്റില്ലാത്ത കുർത്ത; ഹരിദ്വാർ ക്ഷേത്രത്തിൽ ഇനി മുതൽ പുതിയ ഡ്രസ് കോഡ്

ക്ഷേത്രങ്ങളിൽ കാണിക്കപ്പണം മോഷ്ടിക്കപ്പെടുന്നു എന്ന ആരോപണം ശക്തമായ സാഹചര്യത്തിലാണ് പുതിയ തീരുമാനം

Namitha Mohanan

ഹരിദ്വാർ: അയോധ്യ, ഹരിദ്വാർ ക്ഷേത്രങ്ങളിലെ സംഭാവനക്കൊള്ളയുടെ പശ്ചാത്തലത്തിൽ പുതിയ ക്രമീകരണങ്ങളുമായി ഹരിദ്വാറിലെ മാനസദേവി ക്ഷേത്രം. പൂജാരിമാർക്കും ജീവനക്കാർക്കും പുതിയ ഡ്രസ് കോഡ് ഏർപ്പെടുത്തി.

പോക്കറ്റില്ലാത്ത കുർത്തകൾ ഇനി മുതൽ ധരിക്കണമെന്നാണ് നിർദേശം. ഈ നിർ‌ദേശത്തെ പൂർണമായും അംഗീകരിക്കുമെന്ന് ട്രസ്റ്റ് ചെയർമാനും പൂജാരിമാരും ജീവനക്കാരും അറിയിച്ചു.

ക്ഷേത്രങ്ങളിൽ കാണിക്കപ്പണം മോഷ്ടിക്കപ്പെടുന്നു എന്ന ആരോപണം ശക്തമായ സാഹചര്യത്തിലാണ് പുതിയ തീരുമാനം. ചില വ്യക്തികളുടെ പ്രവൃത്തികൾ മുഴുവൻ ക്ഷേത്ര ഭരണത്തെയും സനാതന പരമ്പര്യത്തെയും സംശയനിഴലിലാക്കുന്നു. അതിനാൽ ഭക്തരുടെ വിശ്വാസം നിലനിർത്തുന്നതിന്‍റെ ഭാഗമായാണ് ഇത്തരമൊരു നടപടിയെന്ന് ട്രസ്റ്റ് ചെയർമാൻ രവീന്ദ്ര പുരി പറഞ്ഞു.

സെപ്റ്റംബർ അഞ്ചിലെ സിജെപി മാർച്ച് തടയാനാകില്ലെന്ന് സുപ്രീം കോടതി; ക്രമസമാധാനം ഉറപ്പാക്കേണ്ടത് സർക്കാർ

സുപ്രീം കോടതി ജഡ്ജിയായി ആൾമാറാട്ടം; ബോളിവുഡ് നടി ജാക്വിലിൻ ഫെർണാണ്ടസിന്‍റെ മുൻ കാമുകന് എട്ട് വർഷം തടവ്

15 ദിവസത്തെ വിസയിൽ ജപ്പാനിലെത്തി; 33 വർഷം താമസിച്ചു, ഒടുവിൽ അറസ്റ്റ്

സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രിയെ കാണാൻ പുതിയ ക്രമീകരണം

പട്ടത്തിന്‍റെ നൂൽ കഴുത്തിൽ കുരുങ്ങി മുൻ സൈനികൻ മരിച്ചു